ഒരാളുടെ മരണം ആനയുടെ ചവിട്ടേറ്റ്, 2 മരണങ്ങൾ കെട്ടിടം തകർന്നു വീണ്; പോസ്റ്റുമോർട്ടം റിപ്പോർട്ട്
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
കൊയിലാണ്ടി: കുറുവങ്ങാട് ക്ഷേത്രത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ ഒരാളുടെ മരണം ആനയുടെ ചവിട്ടേറ്റാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. 2 പേരുടെ മരണം കെട്ടിടം ഇടിഞ്ഞു വീണതുമൂലമാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുറുവങ്ങാട് സ്വദേശി ലീലയാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്.
അതേസമയം, ആന ഇടയാൻ കാരണം പടക്കം പൊട്ടിച്ചതല്ലെന്ന കണ്ടെത്തലുമായി വനം വകുപ്പ് രംഗത്തെത്തി. പിന്നിൽ നിന്ന ഗോകുൽ എന്ന ആന മുന്നൽ കയറാൻ നോക്കിയത് പീതാംബരനെന്ന ആനയെ പ്രകോപിപ്പിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് റവന്യു വകുപ്പിന്‍റെ റിപ്പോർട്ട്. പിന്നാലെ പിതാംബരനെന്ന ആന ഗോകുലിനെ ആക്രമിക്കാൻ ശ്രമിച്ചതോടെ ഗോകുൽ കമ്മിറ്റി ഓഫിലേക്ക് കയറുകയായിരുന്നു. ഇതോടെ കമ്മിറ്റി ഓഫിസ് നിലം പറ്റുകയായിരുന്നു.
എന്നാൽ, നാട്ടാന പരിപാലന ചട്ടത്തിലെ നിർദേശങ്ങൾ ചംഘിച്ചതായും റവന്യൂ വകുപ്പ് വ്യക്തമാക്കുന്നു. ആനകളുടെ തൊട്ടടുത്ത് പടക്കം പൊട്ടിക്കരുതെന്നാണ് നിയമം. ഇരു റിപ്പോർട്ടുകളം വനം മന്ത്രി എ.കെ. ശശീന്ദ്രന് കൈമാറി.