എസ്‌എസ്‌എല്‍സി പോലും പാസാകാതെ ഒരു ലക്ഷത്തിലധികം ശമ്പളം വാങ്ങുന്ന 500 ഓളം ജീവനക്കാര്‍;കെഎസ്‌ഇബിയില്‍ നിന്നുള്ള ഞെട്ടിക്കുന്ന കണക്കുകള്‍ ഇങ്ങനെ

എസ്‌എസ്‌എല്‍സി പോലും പാസാകാതെ ഒരു ലക്ഷത്തിലധികം ശമ്പളം വാങ്ങുന്ന 500 ഓളം ജീവനക്കാര്‍; ജനങ്ങളെ പിഴിഞ്ഞെടുത്തിട്ടും സ്ഥാപനം കോടാനുകോടി നഷ്ടത്തില്‍: കെഎസ്‌ഇബിയില്‍ നിന്നുള്ള ഞെട്ടിക്കുന്ന കണക്കുകള്‍ ഇങ്ങനെ

 

 

കെ..എസ്.ഇ.ബിയിലെ ഉയർന്ന ശമ്ബള സ്കെയില്‍ സംബന്ധിച്ച വിമർശനങ്ങള്‍ ശരിവെക്കുന്ന വിവരാവകാശ രേഖ പുറത്ത്. എസ്.എസ്.എല്‍.സി പാസാകാത്തവർക്കും ലക്ഷത്തിലേറെ രൂപ ശമ്പളം കിട്ടുന്നതായി വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലക്ക് നല്‍കിയ മറുപടിയില്‍ കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു.

 

എസ്.എസ്.എല്‍.സി പാസാകാത്ത എത്ര ഓവർസിയർമാർ സബ് എൻജിനീയർ ഗ്രേഡ് വാങ്ങുന്നവരുണ്ടെന്ന ചോദ്യത്തിന് 451 ഉദ്യോഗസ്ഥരുണ്ടെന്നാണ് കെ.എസ്.ഇ.ബി നല്‍കിയ മറുപടി. എല്ലാ അലവൻസുകളുമടക്കം പ്രതിമാസം 1,33,695 രൂപ ശമ്ബളം ലഭിക്കുന്നവരുണ്ട്. എസ്.എസ്.എല്‍.സി വിജയിക്കാതെ സബ് എൻജിനീയറിലും ഉയർന്ന ഗ്രേഡില്‍ ശമ്പളം വാങ്ങുന്ന 34 ഉദ്യോഗസ്ഥരുമുണ്ട്.

 

ഇവരിലെ ഉയർന്ന ശമ്പ ളം 1,43,860 രൂപയാണ്. ഇവരില്‍ 28 പേരുടെ അടിസ്ഥാന ശമ്പളം 85,400 രൂപയും ശമ്ബള സ്കെയില്‍ 49,900-85,400 രൂപയുമാണ്. രണ്ടുപേർ 1,03,800 രൂപയും (സ്കെയില്‍ 59100-117400) നാലുപേർ 1,07,200 രൂപയും (സ്കെയില്‍ 59,100-1,17,400) അടിസ്ഥാനശമ്പളം വാങ്ങുന്നു.

 

2024 സെപ്റ്റംബർ 30 വരെയുള്ള കണക്കുകള്‍ പ്രകാരം 1997 കോടിരൂപ കെ.എസ്.ഇ.ബിക്ക് കുടിശ്ശികയുണ്ട്. ജല അതോറിറ്റിയില്‍ നിന്ന് 2023 ഒക്ടോബർ 31 വരെ കിട്ടാനുണ്ടായിരുന്ന തുക സർക്കാർ ഏറ്റെടുത്ത ശേഷമുള്ള ബാക്കിയാണിത്. 2024 സെപ്റ്റംബർ 30 വരെയുള്ള കണക്കുകള്‍ പ്രകാരം കെ.എസ്.ഇ.ബിയുടെ നഷ്ടം 9.2 കോടി രൂപയാണെന്നും മറുപടിയില്‍ പറയുന്നു.

 

കെ.എസ്.ഇ.ബിയുടെ സാമ്പത്തിക ബാധ്യതക്ക് ജീവനക്കാരുടെ ഉയർന്ന ശമ്ബളവും കാരണമാണെന്ന വിമർശനമാണ് ഉപഭോക്തൃ സംഘടനകള്‍ ഉയർത്തുന്നത്. എന്നാല്‍ പ്രതികൂല സാഹചര്യങ്ങളില്‍ ജോലി ചെയ്യേണ്ടിവരുന്ന ജീവനക്കാരെന്ന പരിഗണനയിലാണ് മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകള്‍ തുടരുന്നതെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ വാദം.

 

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *