മകനെ കാണാതായതിനെ തുടർന്ന് രേശി വീടിന് പുറത്തിറങ്ങി നോക്കിയപ്പോൾ രഘു ഹോളോബ്രിക്സ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു
പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ മകൻ അമ്മയെ ഹോളോബ്രിക്സ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു. പുതൂര്‍ പഞ്ചായത്തിലെ അരളിക്കോണം ഊരിലെ രേശി (55) ആണ് ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെ മകൻ കൊലപ്പെടുത്തിയത്. പ്രതി രഘുവിനെ (38) പൊലീസ് കസ്റ്റഡിയിലെടുത്തു.
മകനെ കാണാതായതിനെ തുടർന്ന് രേശി വീടിന് പുറത്തിറങ്ങി നോക്കിയപ്പോൾ രഘു ഹോളോബ്രിക്സ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. രഘുവിന് മാനസിക പ്രശ്നമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ബഹളം കേട്ട് ഓടിക്കൂട്ടിയ നാട്ടുകാരാണ് രഘുവിനെ പിടിച്ചുവെച്ചത്. രഘുവും അമ്മയുമായി ഇടയ്ക്കിടയ്ക്ക് പ്രശ്നങ്ങളുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.









