കോഴിക്കോട് ഗവ. ലോ കോളജ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാംവർഷ എൽ.എൽ.ബി വിദ്യാർഥിയായ മൗസ(21)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ സ്വദേശിയാണ് പെൺകുട്ടി.
കോവൂർ ബൈപാസിലെ വീട്ടിൽ പേയിങ് ഗസ്റ്റായി താമസിക്കുകയായിരുന്നു വിദ്യാർഥിനി. താമസിക്കുന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം താമസിക്കുന്ന വിദ്യാർഥി മുറിയിലെത്തിയപ്പോഴാണ് മൗസയെ മരിച്ച നിലയിൽ കണ്ടെത്തിയത്.









