കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ഡൽഹി: ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൽ വന്ന അഭിമുഖത്തിൽ വിശദീകരണവുമായി ശശി തരൂര്‍ എംപി. തന്‍റെ അഭിമുഖം ഇന്ത്യൻ എക്സ്പ്രസ് വളച്ചൊടിച്ചുവെന്നും തന്നെ അപമാനിച്ചുവെന്നു ശശി തരൂര്‍ എക്സിൽ കുറിച്ചു.
വെളളിയാഴ്ച കോണ്‍ഗ്രസ് നേതൃയോഗം ചേരാനിരിക്കെയാണ് തരൂരിന്‍റെ കുറിപ്പ്. പോഡ്‍കാസ്റ്റ് പുറത്തു വന്നതോടെ കാര്യങ്ങൾ വ്യക്തമായെന്നും തരൂര്‍ കുറിപ്പിൽ പറഞ്ഞു. ഒരു പാർട്ടിയിലേക്കും പോകാൻ ഉദ്ദേശമില്ല. താൻ പറയാത്ത കാര്യം തലക്കെട്ടാക്കി അപമാനിച്ചെന്നും വേട്ടയാടിയെന്നും തരൂർ ആരോപിച്ചു.
“സാഹിത്യത്തിൽ സമയം ചെലവഴിക്കാൻ വേറെയും വഴികൾ ഉണ്ടെന്നാണു ഞാൻ പറഞ്ഞത്. എന്നാൽ, ഇത് രാഷ്ട്രീയത്തിൽ ഞാൻ മറ്റു വഴികൾ തേടുന്നുവെന്ന അർഥത്തിൽ ഇംഗ്ലീഷിൽ തലക്കെട്ട് നൽകി. പതിവുപോലെ മറ്റു മാധ്യമങ്ങളും ഈ തലക്കെട്ടിനു പിന്നാലെ പോയി. രാഷ്ട്രീയനേതൃത്വവും ഇതിനനുസരിച്ച് പ്രതികരണങ്ങൾ നടത്തി. പിന്നീടുണ്ടായ കോലാഹലങ്ങൾക്ക് മറുപടി പറയാൻ ഞാൻ മാത്രമായി’.” തരൂർ പറയുന്നു.
കേരളത്തിലെ നേതൃത്വത്തെക്കുറിച്ച് താൻ പറയാത്തത് പ്രചരിപ്പിച്ചുവെന്നും കുറിപ്പിൽ തരൂര്‍ പറയുന്നു.
നേരത്തെ അഭിമുഖത്തിൽ ഉറച്ചുനിന്ന തരൂര്‍ നാളെ കോണ്‍ഗ്രസ് നേതൃയോഗം തുടങ്ങാനിരിക്കെയാണ് പത്രത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചും അഭിമുഖത്തിലെ തലക്കെട്ട് ഉള്‍പ്പെടെ തള്ളികളഞ്ഞും രംഗത്തെത്തിയത്.