വിമുക്തി കേന്ദ്രത്തിൽ അയച്ചതിന്‍റെ പ്രതികാരം; കോഴിക്കോട് സഹോദരനെ യുവാവ് വെട്ടിപരുക്കേൽപ്പിച്ചു
ചമൽ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടിൽ എത്തിയാണ് അർജുൻ അനുജനെ ആക്രമിക്കച്ചത്
കോഴിക്കോട്: ലഹരി മരുന്നിന് അടിമയായ ജേഷ്ഠൻ വാളുപയോഗിച്ച് അനുജന്‍റെ തലയ്ക്ക് വെട്ടി പരുക്കേൽപ്പിച്ചു. കോഴിക്കോട് താമരശേരിയിൽ തിങ്കളാഴ്ച വൈകിട്ട് 5.15 ഓടെയാണ് സംഭവം. 23 കാരനായ അഭിനന്ദിനാണ് പരുക്കേറ്റത്.
ചമൽ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടിൽ എത്തിയാണ് അർജുൻ അനുജനെ ആക്രമിക്കച്ചത്. ലഹരിക്കടിമയായ അർജുനെ വിമുക്തി കേന്ദ്രത്തിൽ (deaddiction center) അയച്ചതിന്‍റെ പ്രതികാരമായിട്ടാണ് ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. രണ്ടു പേരും ഒരേ വീട്ടിലാണ് താമസം.









