കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ഉപ്പള: ഉപ്പളയിൽ കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി മൂന്ന് മരണം. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.
ഉപ്പള ഗേറ്റിന് സമീപം ഞായറാഴ്ച രാത്രി ഒമ്പതര മണിയോടെയായിരുന്നു അപകടം. കാറിൽ ഉണ്ടായിരുന്ന ജനാർഥന, മകൻ വരുൺ, കിഷൻ എന്നിവരാണ് തൽക്ഷണം മരിച്ചത്. അമിത വേഗതയിൽ വന്ന കാർ നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ചതാണ് അപകടകാരണമെന്നാണ് നിഗമനം.അപകടത്തിൽപ്പെട്ട കാർ പൂർണ്ണമായും തകർന്നു.സമീപവാസികളും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.