മലപ്പുറം: ഇന്നലെ പാണക്കാട് നടന്ന വാഹനപകടത്തിൽ മരണപ്പെട്ട ഇത്തിൾ പറമ്പ് വട്ടപ്പറമ്പ് സ്വദേശി പരി മായിൻ എന്നിവരുടെ മകൻ മൊയ്തീൻ കുട്ടിയുടെ മയ്യത്ത് നമസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് നടക്കും.
കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ ഉള്ള മയ്യിത്ത്
ഇന്ന് പത്ത് മണിയോടുകൂടി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മലപ്പുറം താലൂക്ക് ഹോസ്പിറ്റലിലേക്ക് പോസ്റ്റ്മോർട്ടം നടപടികൾക്കായി കൊണ്ടുപോകും.
ഉച്ചയോട് കൂടി മയ്യത്ത് വീട്ടിലെത്തും.
തുടർന്ന് ഇന്ന് ഉച്ചക്ക് ഒരു മണിക്ക് മലപ്പുറം വലിയങ്ങാടി ജുമാ മസ്ജിദിൽ മയ്യത്ത് നിസ്കാരം നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
അപകടത്തിൽ പരിക്കേറ്റ് ഒരാൾ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും മറ്റൊരാൾ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
ഇന്നലെ വൈകിട്ട് പാണക്കാട് ചാമക്കയത്ത്ആണ് അപകടം മരണപ്പെട്ട മെയ്തീൻ കുട്ടി
മലപ്പുറം കോട്ടപ്പടി six star ബേക്കറിയിലെ ജീവനക്കാരനാണ്.









