കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
കൊച്ചി: പെരുമ്പാവൂരിൽ അച്ഛനെ മകൻ ചവിട്ടിക്കൊന്നു. ചേലാമറ്റം സ്വദേശി ജോണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ മകൻ മോൽജോയെ പൊലീസ് അറസ്റ്റു ചെയ്തു. ബുധനാഴ്ച രാത്രിയാണ് സംഭവം.
ചവിട്ടേറ്റ് പരുക്കു പറ്റിയ ജോണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇതൊരു അപകട മരണമാണെന്ന് വരുത്തിതീർക്കാനായിരുന്നു മോൽജോയുടെ ശ്രമം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നപ്പോഴാണ് ജോണിയുടെ മരണം കൊലപാതകമാണെന്ന സംശയം ഉയർന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മെൽജോ കുറ്റം സമ്മതിക്കുകയായിരുന്നു.