കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
മലപ്പുറം: മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് തദ്ദേശവകുപ്പിന്റെ കീഴിലുള്ള ജില്ലാ എൻഫോസ്മെന്റ് സ്‌ക്വാഡ് നിലമ്പൂർ നഗരസഭയിൽ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക്ക് കുടിവെള്ളകുപ്പികൾ പിടികൂടി.
300 എംഎല്ലിന്റെ 11,292 പ്ലാസ്റ്റിക് കുടിവെള്ള കുപ്പികളാണ് പിടിച്ചെടുത്തത്. നിലമ്പൂർ കരിമ്പുഴയിൽ പ്രവർത്തിക്കുന്ന ഹിൽവ വാട്ടർ സ്ഥാപനത്തിൽനിന്നാണ് കുടിവെള്ള കുപ്പികൾ പിടിച്ചെടുത്തത്. സ്ഥാപനത്തിനെതിരെ 10,000 രൂപ പിഴ ചുമത്താൻ നിലമ്പൂർ മുനിസിപ്പൽ സെക്രട്ടറിക്ക് ജില്ലാ എൻഫോസ്മെന്റ് സ്‌ക്വാഡ് നിർദ്ദേശം നൽകി. വിവിധ പരിപാടികൾക്കും ആഘോഷങ്ങൾക്കും നിരോധിക്കപ്പെട്ട വെള്ളകുപ്പികൾ ഉപയോഗിക്കുകയും ഉപയോഗ ശേഷം ജൈവമാലിന്യങ്ങൾക്കൊപ്പം കൂട്ടിയിട്ട് കത്തിക്കുന്നതായും പരാതികൾ ഉയർന്നിട്ടുണ്ട്.
പരിശോധനകൾ ഊർജ്ജിതമാക്കാൻ ജില്ലാ കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. പരിശോധനയ്ക്ക് ജില്ലാ എൻഫോസ്മെന്റ് സ്‌ക്വാഡ് ടീം ലീഡർ എ പ്രദീപൻ, കെ പി അനിൽകുമാർ, സ്‌ക്വാഡ് അംഗങ്ങളായ അഖിലേഷ് , കെ സിറാജുദ്ദീൻ, ജയപ്രകാശ്, നിലമ്പൂർ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ വിനോദ്, ഹണി സ്റ്റീഫൻ എന്നിവർ നേതൃത്വം നൽകി.