അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന 2 വയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച് പിതാവ്; ബഹളം വച്ചയോടെ വാട്ടർ ടാങ്കറിൽ തള്ളി;
കുട്ടിയുടെ അച്ഛനായ 30 കാരനെ പോക്സോ വകുപ്പ് ചുമത്തി അറസ്റ്റു ചെയ്തു
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
കരൂർ: അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന 2 വയസുകാരിയെ ടെറസിലേക്കെടുത്തുകൊണ്ടു പോയി പീഡിപ്പിച്ച് പിതാവ്. ക്രൂര പീഡിനത്തിന് ശേഷം കുടിവെള്ള ടാങ്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കുട്ടി നിലവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
കുട്ടിയുടെ അച്ഛനായ 30 കാരനെ പോക്സോ വകുപ്പ് ചുമത്തി അറസ്റ്റു ചെയ്തു. തമിഴ്നാട്ടിലെ കരൂരിലാണ് സംഭവം. ഇവിടെ ഇഷ്ടിക കളത്തിലെ ജോലിക്കാരാണ് കുട്ടിയുടെ മാതാപിതാക്കൾ. 2 വയസുകാരിയെ കൂടാതെ 4 വയസുള്ള ഒരു മകൻ കൂടിയുണ്ട് ഇവർക്ക്.
തനിക്കൊപ്പം കിടന്നുറങ്ങിയ 2 വയസുകാരിയെ കാണാതെ വന്നതോടെ അമ്മയാണ് കുഞ്ഞിനെ തെരഞ്ഞിറങ്ങിയത്. ഭർത്താവും തെരയാൻ ഒപ്പമുണ്ടായിരുന്നു. തുടർന്ന് കുട്ടിയുടെ വസ്ത്രങ്ങൾ ടെറസിൽ കണ്ടെത്തുകയായിരുന്നു. ശേഷം കുഞ്ഞിനെ വാട്ടർ ടാങ്കിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് ആശുപത്രി അധികൃതരാണ് പൊലീസിൽ വിവരമറിയിക്കുന്നത്.
പിന്നീട് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പിതാവ് കുറ്റം സമ്മതിക്കുകയായിരുന്നു. പീഡനത്തിനിടെ ബഹളം വച്ചതോടെ കുഞ്ഞിനെ വാട്ടർ ടാങ്കിൽ തള്ളഉകയായിരുന്നെന്നാണ് മൊഴി. 45 മിനിറ്റോളം കുഞ്ഞ് വാട്ടർ ടാങ്കറിൽ കിടന്നു. ഭർത്താവിനെ സംശയമുണ്ടെന്ന് കുഞ്ഞിനെ അമ്മ തന്നെയാണ് പൊലീസിനെ അറിയിച്ചത്. അറസ്റ്റിലായ 30 കാരനെ കോടതി റിമാർഡു ചെയ്തു.