കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
പെട്ടെന്നുണ്ടായ ശക്തമായ ഇടിമിന്നലിൽ ഫോൺ പൊട്ടിത്തെറിച്ചതോടെ അഖിലിന്‍റെ ചെവിയിലും തലയുടെയും നെഞ്ചിന്‍റെയും ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റു
കുട്ടനാട്: ഇടിമിന്നലിൽ ഫോൺ പൊട്ടിത്തെറിച്ച് ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു. ആലപ്പുഴ എടത്വായിലെ പുതുവൽവീട്ടിൽ ശ്രീനിവാസന്‍റെ മകൻ അഖിൽ പി. ശ്രീനിവാസൻ (29) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ശരൺ എന്ന യുവാവിനും പരുക്കേറ്റിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് വീടിനടുത്തുള്ള പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്.
പുത്തൻവരമ്പിനകം പാടക്ക് കളിക്കുന്നതിനിടെയാണ് അഖിൽ ഫോണിൽ സംസാരിച്ചത്. പെട്ടെന്നുണ്ടായ ശക്തമായ ഇടിമിന്നലിൽ ഫോൺ പൊട്ടിത്തെറിച്ചതോടെ അഖിലിന്‍റെ ചെവിയിലും തലയുടെയും നെഞ്ചിന്‍റെയും ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റു.