പെ​ട്രോ​ളി​നും ഡീ​സ​ലി​നും വിലകൂടും; എക്സൈ​സ് ഡ്യൂ​ട്ടി വ​ർ​ധി​പ്പി​ച്ചു; പുതുക്കിയ വിലവർദ്ധന ഇന്ന് അർദ്ധ രാത്രി മുതൽ പ്രാബല്യത്തിൽ

 

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​ക്കും. പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും എ​ക്‌​സൈ​സ് തീ​രു​വ ലി​റ്റ​റി​ന് ര​ണ്ട് രൂ​പ കേ​ന്ദ്ര​സ​ർ​ക്കാ​ർ വ​ർ​ധി​പ്പി​ച്ചു.

യു​എ​സ് പ​ക​രം തീ​രു​വ ചു​മ​ത്തി​യ​തു​മൂ​ല​മു​ണ്ടാ​യ ആ​ഗോ​ള വ്യാ​പാ​ര യു​ദ്ധ​ത്തി​ന്‍റെ ഫ​ല​മാ​യി ക്രൂ​ഡ് ഓ​യി​ൽ വി​ല ഇ​ടി​യു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടി​യാ​ണ് ഈ ​നീ​ക്കം.

അ​തേ​സ​മ​യം ഇ​ന്ധ​ന വി​ല വ​ർ​ധ​ന ഗാ​ർ​ഹി​ക ബ​ജ​റ്റു​ക​ളെ താ​ളം തെ​റ്റി​ച്ചെ​ക്കും. ഗ​താ​ഗ​ത, ച​ര​ക്ക് വി​ല​ക​ൾ വ​ർ​ധി​ക്കാ​നും കാ​ര​ണ​മാ​കും.

ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പു​തി​യ വി​ജ്ഞാ​പ​നം അ​നു​സ​രി​ച്ച് പ്ര​സ്തു​ത മാ​റ്റം 2025 ഏ​പ്രി​ൽ എ​ട്ട് മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *