നരേന്ദ്ര മോദിയുടെ സന്ദർശനം;തിരുവനന്തപുരത്ത് വ്യാഴം,വെ ള്ളി ദിവസങ്ങളിൽ ഗതാ​ഗത നിയന്ത്രണം; മാർഗരേഖയിറക്കി സിറ്റി പോലീസ്

 

തിരുവനന്തപുരം:നാളെയുംമറ്റെന്നാളുംസംസ്ഥാനത്ത്ഗതാഗതനിയന്ത്രണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെസന്ദർശനത്തോടനുബന്ധിച്ചാണ് ​ഗതാ​ഗതനിയന്ത്രണംഏർപ്പെടുത്തുന്നത്. വ്യാഴ്ച ഉച്ചയ്ക്ക്‌ രണ്ട് മണി മുതൽ രാത്രി പത്ത് മണി വരെയും വെള്ളിയാഴ്ച രാവിലെ ആറര മുതൽ ഉച്ചയ്ക്ക്‌രണ്ട്മണിവരെയുമായിരിക്കുംനിയന്ത്രണംഏർപ്പെടുത്തുന്നതെന്ന്സിറ്റിപൊലീസ് അറിയിച്ചു. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണത്തോടൊപ്പംപാർക്കിങ്നിരോധനവുംഏർപ്പെടുത്തിയിട്ടുണ്ട്.എവിടെയൊക്കെയായിരിക്കുംനിയന്ത്രണമെന്നത്സംബന്ധിച്ചവിശദമായഅറിയിപ്പ്സിറ്റിപോലീസ്പുറത്തിറക്കി.

വ്യാഴാഴ്ച ഉച്ചയ്ക്ക്‌ രണ്ട് മണി മുതൽ രാത്രി പത്ത് വരെ ശംഖുംമുഖം – ചാക്ക – പേട്ട – പള്ളിമുക്ക്‌ – പാറ്റൂർ –ജനറൽ ആശുപത്രി-ആശാൻസ്ക്വയർ – മ്യൂസിയം – വെള്ളയമ്പലം – കവടിയാർ റോഡിന്റെ ഇരുവശങ്ങളിലുംവാഹനങ്ങൾപാർക്ക്‌ചെയ്യാൻഅനുവദിക്കില്ല.

വെള്ളിയാഴ്ച രാവിലെ ആറര മുതൽ ഉച്ചയ്ക്ക്‌ രണ്ട് വരെ കവടിയാർ – വെള്ളയമ്പലം – ആൽത്തറ – ശ്രീമൂലം ക്ലബ്‌ – ഇടപ്പഴഞ്ഞി – പാങ്ങോട്‌ മിലിറ്ററി ക്യാമ്പ്‌ – പള്ളിമുക്ക്‌ വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാർക്കിങ് നിരോധനം ഏർപ്പെടുത്തും.

വ്യാഴം,വെള്ളി,ദിവസങ്ങളിൽ ശംഖുംമുഖം – വലിയതുറ, പൊന്നറ, കല്ലുംമൂട്‌ – ഈഞ്ചയ്ക്കൽ –അനന്തപുരി ആശുപത്രി – മിത്രാനന്ദപുരം – എസ്‌.പി ഫോർട്ട്‌ – ശ്രീകണ്ഠേശ്വരം പാർക്ക്‌ – തകരപ്പറമ്പ്‌ മേൽപ്പാലം – ചൂരക്കാട്ടുപാളയം – തമ്പാനൂർ ഫ്ലൈഓവർ – തൈയ്കക്കാട്‌–വഴുതയ്ക്കാട്‌ – വെള്ളയമ്പലം റോഡിലും വഴുതയ്ക്കാട്‌ – മേട്ടുക്കട – തമ്പാനൂർ ഫ്ലൈഓവർ – തമ്പാനൂർ – ഓവർ ബ്രിഡ്ജ്‌ – കിഴക്കേകോട്ട – മണക്കാട്‌ – കമലേശ്വരം – അമ്പലത്തറ – തിരുവല്ലം – വാഴമുട്ടം – വെള്ളാർ – കോവളം – പയറുംമൂട്‌ – പുളിങ്കുടി. മുല്ലൂർ മുക്കോല വരെയുള്ള റോഡിലും, തിരുവല്ലം – കുമരിച്ചന്ത – കല്ലുമൂട്‌ – ചാക്ക – ഓൾസെയിന്റ്സ് കോളേജ് – ശംഖുംമുഖം റോഡിലും വാഹനങ്ങൾക്ക്‌ നിയന്ത്രണംഏർപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

ഗതാഗതനിയന്ത്രണംഏർപ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലും സമീപമുള്ള ഇടറോഡുകളിലുംവാഹനങ്ങൾപാർക്ക്‌ചെയ്യാൻഅനുവദിക്കില്ല. ഇവിടങ്ങളിൽ പാർക്ക്‌ ചെയ്യുന്ന വാഹനങ്ങളെ റിക്കവറിവാഹനംഉപയോഗിച്ച്‌ നീക്കംചെയ്യുന്നത്ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രധാനമന്ത്രിയുടെ യാത്രയ്ക്ക് തൊട്ടുമുമ്പ് പ്രധാന റോഡിൽ വന്നു ചേരുന്നഇടറോഡുകളിലെവാഹനഗതാഗതത്തിന്‌നിയന്ത്രണമേർപ്പെടുത്തുകയും ഗതാഗതം വഴിതിരിച്ചു വിടുകയുംചെയ്യും.വിമാനത്താവളത്തിലേക്ക്‌ വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾക്രമീകരിക്കണമെന്നുംഅറിയിച്ചിട്ടുണ്ട്.

ഡൊമസ്റ്റിക്‌ഏയർപോർട്ടിലേക്ക്‌പോകുന്നയാത്രക്കാർ വെൺപാലവട്ടം, ചാക്ക ഫ്ളൈ ഓവർ, ഈഞ്ചക്കൽ കല്ലുംമൂട്‌, പൊന്നറ പാലം, വലിയതുറവഴിയുംഇന്റർനാഷണൽ ടെർമിനലിലേക്ക്‌ പോകുന്നയാത്രക്കാർവെൺപാലവട്ടം ചാക്ക ഫ്ളൈ ഓവർ,ഈഞ്ചക്കൽ ,കല്ലുംമ്മൂട്‌ അനന്തപുരി ആശുപത്രി സർവീസ്‌ റോഡ്‌ വഴിയും പോകേണ്ടതാണ്‌.ഗതാഗതക്രമീകരണങ്ങളുടെവിവരങ്ങൾഅറിയുന്നതിലേക്ക്‌ 9497930055, 04712558731നമ്പറുകളിൽബന്ധപ്പെടാവുന്നതാണ്‌.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *