സിനിമ തിയെറ്ററിൽ വച്ച് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി; പതിനെട്ടുകാരൻ അറസ്റ്റിൽ; കോഴിക്കോട് വെള്ളയിൽ സ്വദേശി ഇർഫാനാണ് പിടിയിലായത്

 

കോഴിക്കോട്: സിനിമ തിയെറ്ററിൽ വച്ച് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസിൽ പതിനെട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വെളളയിൽ സ്വദേശി നാലുകുടിപറമ്പിൽ സിവി മൻസിലിൽ താമസിക്കുന്ന ഇർഫാനാണ് പിടിയിലായത്.

 

കോഴിക്കോട് ശ്രീ തിയെറ്ററിൽ സിനിമ കണ്ടുകൊണ്ടിരുന്ന കക്കോടി സ്വദേശിനിയായ പെണ്‍കുട്ടിയോട് പ്രതി ലൈംഗിക ഉദ്ദേശ്യത്തോടെ പെരുമാറുകയായിരുന്നു. ഉടന്‍ തന്നെ പെണ്‍കുട്ടി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു.

 

തുടർന്ന് കസബ എസ്‌ഐ സുനില്‍ കുമാര്‍, എഎസ്‌ഐമാരായ രജീഷ്, സജേഷ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ രാജീവ് കുമാര്‍ പാലത്ത്, ലാല്‍ സിതാര എന്നിവര്‍ ചേര്‍ന്നാണ് ഇര്‍ഫാനെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *