കോട്ടക്കൽ: കോട്ടക്കൽ ആയുർവൈദ്യശാല കഴിഞ്ഞ ഉടനെ മിനി റോഡിൽ പെട്രോൾ പമ്പിനോട് ചേർന്ന് പൊന്നൂസ് ബസ് എത്തിയപ്പോൾ അക്രമസക്തമായ തെരുവ് നായ്ക്കൾ വിദ്യാർത്ഥികളുടെ നേർക്ക് പാഞ്ഞടുക്കുന്നത് ശ്രദ്ധയിൽ പെട്ട ബസ് ഡ്രൈവർ ഹോൺ അടിച്ചു നായ്ക്കളെ തുരത്താൻ വേണ്ടി ബസ് നിർത്തുകയും ഉടനെ അതെ ബസിലെ ജീവനക്കാരനും കെ ഇ ടി എമർജൻസി ടീം വളന്റിയറും കൂടിയായ ഫാരിസ് വെന്നിയൂർ ബസിൽ നിന്നും ഇറങ്ങി ഓടി സധൈര്യം നായ്ക്കളെ ആട്ടി ഓടിക്കാൻ ശ്രമിക്കുകയും,സംഭവം ശ്രദ്ധയിൽ പെട്ട നാട്ടുകാരും ഓടിക്കൂടി നായ്ക്കളെ ഓടിക്കുകയും വിദ്യാർത്ഥികളെ സുരക്ഷിതമാക്കുകയും ചെയ്തു. കുട്ടികളെ അവരുടെ വീടുകളിൽ നാട്ടുകാർ എത്തിച്ചു എന്നും പോപ്പുലർ ന്യൂസിനോട് ഫാരിസ് വെന്നിയൂർ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here