ഇക്ബാൽ പുല്ലമ്പലവനെ ഊരകം മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി ആദരിച്ചു

 

ഊരകം :- സമൂഹമാധ്യമം ജനങ്ങൾക്ക് ഉപകാരമാവുന്ന രീതിയിൽ ഉപയോഗപ്പെടുത്തിയ മുണ്ടിയൻ തടം വാട്ട്‌സ് ആപ്പ് ഗ്രൂപ്പ്‌ ചീഫ് അഡ്മിൻ ഇക്ബാൽ പുല്ലമ്പലവനെ ഊരകം മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു.

 

മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ എൻ ടി. സക്കീർ ഹുസൈന്റെ നേതൃത്വത്തിൽ നൽകിയ ഉപഹാരം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി കെ എ. അറഫാത്ത്’ നൽകി. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ എം കെ മാനു പൊന്നാട അണിയിച്ചു

 

ചടങ്ങിൽ യൂത്ത് കോൺഗ്രസ്‌ നേതാക്കളായ പറമ്പൻ സൈതലവി, വി പി ഉമ്മർ, എം. ജയകൃഷ്ണൻ, എം ടി. ഷഹൽ, പങ്ങാട്ട് ജംഷി എന്നിവർ സംബന്ധിച്ചു.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *