എസ് ഡി പി ഐ ഓഫീസുകൾ ഉദ്ഘാടനം ചെയ്തു.

താനൂർ : എസ് ഡി പി ഐ താനൂർ മുനിസിപ്പൽ വെസ്റ്റ് ഈസ്റ്റ് മേഖല കമ്മിറ്റി ഓഫീസുകൾ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് മേഖല ഓഫീസ് അട്ടത്തോട് ജില്ലാ വൈസ് പ്രസിഡന്റ് അരീക്കൻ ബീരാൻകുട്ടിയും,

വെസ്റ്റ് മേഖല ഓഫീസ് താനൂർ ടൗൺ പാലത്തിന് സമീപം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ കെ അബ്ദുൽ മജീദ് മാസ്റ്ററും ഉദ്ഘാടനം നിർവഹിച്ചു.
താഴെ കിടയിൽ പാർട്ടി പ്രവർത്തനങ്ങൾ ശക്തിപെടുത്തുന്നതിന്റെ ഭാഗമായി മൂന്ന് മാസങ്ങൾക്ക് മുൻപാണ് താനൂർ മുനിസിപ്പൽ പരിധിയിൽ രണ്ട്
മേഖല കമ്മിറ്റികൾ നിലവിൽ വന്നത്.
ഈസ്റ്റിൽ എ അയ്യൂബും,വെസ്റ്റിൽ ഇ ഫൈസലും അധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡന്റ് സദഖത്തുള്ള,സെക്രട്ടറി ഫിറോസ് നൂർമൈതാനം,വൈസ് പ്രസിഡന്റ് ടി.വി ഉമ്മർ കോയ,മുനിസിപ്പൽ സെക്രട്ടറി ടി പി റാഫി,കെ ലത്തീഫ്, കെ റംസിയ,പി പി മഷൂദ് എന്നിവർ സംസാരിച്ചു.

 

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *