തിരൂരങ്ങാടി: 2023 – 2024 വർഷത്തെ സാംസ്ഥാന കായ കപ്പ് അവാർഡുകൾ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പ്രഖ്യാപിച്ചു. സബ് ജില്ലാ തലത്തിൽ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി ചാവക്കാട് ( ത്രിശ്ശൂർ ) ഒന്നാം സ്ഥാനവും ( 15 ലക്ഷം രൂപ) രണ്ടാം സ്ഥാനം ( 10 ലക്ഷം രൂപ)തിരൂരങ്ങാടി താലൂക്ക് ആശുപത്രിയും ( മലപ്പുറം) കരസ്ഥമാക്കി.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാസാഹിപ്പിക്കുന്നതിന് വേണ്ടി സർക്കാർ ആവിഷ്കരിച്ച അവാർഡാണ് കായ കൽപ്പ് അവാർഡ്. ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ ( സി.എച്ച്.സി) പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ (പി.എച്ച്.സി), നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ , ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയിൽ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികൾക്കാണ് അവാർഡ് നൽകുന്നത്.
ജില്ലാ തലത്തിൽ ഡബ്ബ്യൂ ആന്റ് സി ആശുപത്രി പൊന്നാനി ( മലപ്പുറം) ഒന്നാം സ്ഥാനം (50 ലക്ഷം രൂപ ) കരസ്ഥമാക്കി. രണ്ടാം സ്ഥാനം ജില്ലാ ആശുപത്രി നിലമ്പൂർ ( 20 ലക്ഷം രൂപ) കരസ്ഥമാക്കി. സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ ഒന്നാം സ്ഥാനം സി.എച്ച്.സി. വലപ്പാട് – ത്രിശ്ശൂർ കരസ്ഥമാക്കി.
തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രി ഇത് രണ്ടാം തവണയാണ് കായ കൽപ്പ് അവാർഡ് നേടുന്നത്.
റിപ്പോർട്ട്:- അഷ്റഫ് കളത്തിങ്ങൽ പാറ