യശസ്സ് ഉയർത്തി കൊണ്ട് പീസ് വേങ്ങര വിദ്യാർത്ഥികൾ!

വേങ്ങര:മലപ്പുറം സഹോദയ ചെസ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച് പീസ് പബ്ലിക് സ്കൂൾ, വേങ്ങരയിലെ വിദ്യാർത്ഥികൾ.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

പതിമൂന്നോളം സ്കൂളിലെ മത്സരാർത്ഥികൾ തമ്മിൽ മാറ്റുരച്ച  പോരാട്ടത്തിൽ, മികച്ച പ്രകടനം നടത്തിയാണ് ഇത്തവണയും വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തിയത്.

ശ്രീ വള്ളുവനാടൻ വിദ്യാനികേതൻ സീനിയർ സെക്കൻഡറി വിദ്യാലയത്തിൽ നടന്ന ചെസ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ കാറ്റഗറി അണ്ടർ17, 19 എന്നീ മത്സരങ്ങളിലും ആൺകുട്ടികളുടെ അണ്ടർ19 വിഭാഗത്തിലും മൂന്നാം സ്ഥാനം വിദ്യാർത്ഥികൾ നേടി.

ജില്ലാ തലത്തിൽ മികച്ചനേട്ടം കൈവരിച്ച വിദ്യാർഹികളെയും
സ്കൂൾ ചെസ്സ്‌ അധ്യാപകൻ സമീറിനെയും   സ്കൂൾ പ്രിൻസിപ്പാൾ ജാസ്മിർ ഫൈസൽ, വൈസ് പ്രിൻസിപ്പൽ ഫബീല സി കെ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *