തിരൂരങ്ങാടി : താലൂക് ആശുപത്രിയുടെ പ്രധാന കവാടം പുനർ നിർമ്മാണത്തിന്റെ ഭാഗമായി സെപ്റ്റംബർ ഒന്ന് മുതൽ അടച്ചിടും.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
മുൻ എം എൽ എ പി കെ. അബ്ദുറബ്ബിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച പത്ത് ലക്ഷം രൂപ ചിലവിലാണ് പുതിയ കവാടവും സെക്യൂരിറ്റി ബൂത്ത് ഉൾപ്പെട്ട അനുബന്ധ പ്രവർത്തികളും നടക്കുന്നത്.
പ്രസ്തുത പ്രവർത്തി പൂർത്തിയാകുന്നത് വരെ ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ആശുപത്രിയുടെ തെക്ക് ഭാഗത്തുള്ള ഗേറ്റിലൂടെ പ്രവേശിച്ച് മോർച്ചറിയുടെ ഭാഗത്ത് കൂടി പാർക്കിങ്ങിൽ പ്രവേശിക്കേണ്ടതാണ്.
വാഹനം ഇല്ലാതെ വരുന്നവർക്കും വാഹനം പുറത്ത് പാർക്ക് ചെയ്ത് വരുന്നവർക്കും ആശുപത്രിയുടെ പടിഞ്ഞാറു ഭാഗത്ത് ഫാർമസിയുടെ ഭാഗത്തുള്ള ഗേറ്റിലൂടെ പ്രവേശിക്കാവുന്നതുമാണ്.
പ്രധാന ഗേറ്റിന്റെ പ്രവർത്തി പൂർത്തിയാകുന്നത് വരെ ജനങ്ങൾ നിലവിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി പരമാവധി സഹകരിക്കണമെന്ന് അറിയിക്കുന്നു.
ചെയർമാൻ നഗരസഭ
ചെയർമാൻ ആരോഗ്യം
കൗൺസിലർ കക്കടവത്ത് അഹമ്മദ് കുട്ടി
സൂപ്രണ്ട് താലൂക്ക് ആശുപത്രി.