തിരൂരങ്ങാടി : മഴക്കാലത്ത് പോലും കുടിവെള്ളം കിട്ടാതെ തിരൂരങ്ങാടി ചന്തപ്പടിയിലെ എ . വീ. എം. കോളിനി, ഈസ്റ്റ് ബസ് സാർ , ഭാഗങ്ങളിലെ പൊതു ജനങ്ങൾ ദുരിതത്തിൽ നാടുകാണി പരപ്പനങ്ങാടി പാതയിൽ പല ഭാഗങ്ങളിലും റോഡ് പൊട്ടി വെള്ളം ലീക്കാവുന്നതു കൊണ്ടും മറ്റു പല കാരണങ്ങൾ കൊണ്ടും എപ്പോഴും ചന്തപ്പടി എ വി എം കോളനി , ഈസ്റ്റ് ബസാർ നിവാസികൾക്ക് വെള്ളം കിട്ടാറില്ല ഇതിനെതിരെ ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ എഫ് പി ആർ കേരള വാട്ടർ അതോറിറ്റിക്ക് പരാതി നൽകി. അസിസ്റ്റൻറ് എൻജിനീയർ ശ്രീ വിനോദ് കുമാർ, ഓവർസിയർ ശ്രീ ജയരാജ്, എന്നിവർ സ്ഥലം സന്ദർശിക്കുകയും 40 വർഷത്തിലധികം പഴക്കമുള്ള പൈപ്പുകൾ റോഡ് വർക്ക് കഴിഞ്ഞതോടുകൂടി ലീക്കാവുന്നത് സ്ഥിരമായിട്ടുണ്ടെന്നും പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിന്റെ പ്രവർത്തി ഉടനെ ആരംഭിക്കുന്നതാണെന്നും അറിയിച്ചു എൻ എഫ് പി ആർ താലൂക്ക് പ്രസിഡണ്ട് അബ്ദുൽ റഹീം പൂക്കത്താണ് പരാതി നൽകിയത്.
വെള്ളം കിട്ടാകനിയായ ചന്തപ്പടിയിലെ എവിഎം കോളിനി ഉദ്യോഗസ്ഥർ പരിശോധനകെത്തിയപ്പോൾ എ വി മുഹമ്മദ് റാഫി ക്കൊപ്പം.









