കോട്ടക്കൽ: നഗരസഭയിലെ പുതിയ പദ്ധതിയായ ലേൺ വെൽ ഹബ് മത്സര പരീക്ഷയുടെ ഭാഗമായി കോട്ടൂർ AKMHSS ൽ വെച്ച് 8-ാം ക്ലാസ്സിലെ കുട്ടികൾക്കായി NMMS സ്കോളർഷിപ്പ് പരീക്ഷയുടെ മാതൃകാ പരീക്ഷ നടത്തി. ഓൺലൈൻ ലിങ്ക് ഉപയോഗിച്ചാണ് മത്സരാർത്ഥികൾ രജിസ്റ്റർ ചെയ്തത്.കോട്ടക്കൽ നഗരസഭയിലെ പരിധിയിൽ നിന്നും,കോഴിക്കോട്, പാലക്കാട് ,തൃശ്ശൂർ എന്നിവിടങ്ങളിൽ നിന്നുമായി വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തു.
കുട്ടികളുടെ രക്ഷിതാക്കൾക്കായി ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. കോട്ടക്കൽ നഗരസഭയുടെ വൈസ് ചെയർമാൻ മുഹമ്മദ് അലി ചെരട അവർകൾ അധ്യക്ഷത വഹിച്ചപരിപാടി കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ Dr. ഹനീഷ അവർകൾ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പാറോളി റംല ടീച്ചർസ്വാഗതം പറഞ്ഞ യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റസാഖ് ആലമ്പാട്ടിൽ ,കൗൺസിലർമാരായ സഫീർ അസ്‌ലം, ശബ്ന ഷാഹുൽ, എ കെ എം ഹയർസെക്കൻഡറി പ്രിൻസിപ്പൽ കടവണ്ടി അലിമാസ്റ്റർ , ഹെഡ്മിസ്ട്രസ് സൈഫുന്നിസ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു.
ഇൻറർനാഷണൽ ട്രെയിനർ മാത് സ് ഗുരുസലിം ഫൈസൽ മാസ്റ്റർ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് വിവിധ മത്സര പരീക്ഷകളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും ഗൈഡൻസ് ക്ലാസ്സ് നടത്തി.ചാപ്പനങ്ങാടി ഹയർസെക്കൻഡറി സ്കൂളിലും കോട്ടൂർ AKMHSS ലുമായാണ് മത്സരാർത്ഥികൾക്ക് NMMS മോഡൽ പരീക്ഷ നടത്തിയത്. അഞ്ഞൂറോളം വിദ്യാർത്ഥികൾ ആണ് ഇന്ന് NMMS മോഡൽ പരീക്ഷ എഴുതിയത്.
കോട്ടക്കൽ നഗരസഭയോട് ചേർന്നു നിന്ന് സംയുക്തമായി NMMS പരീക്ഷ നടത്താൻ ഉത്സാഹിച്ച മാത് സ് ഗുരു സലീം ഫൈസൽ സാറിനും കുട്ടികൾക്ക് പരീക്ഷ എഴുതാൻ സൗകര്യം ഒരുക്കിത്തന്ന AKMHSS പ്രിൻസിപ്പാൾ, HM, മാനേജർ എന്നിവർക്കും നന്ദി അർപ്പിക്കുന്നു.