തിരൂരങ്ങാടി : ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാല ദേശീയ കലോത്സവം സിബാഖ് ’25 ന് തുടക്കമായി. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. രാജ്യസഭാ എംപി യും കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ മേധാവിയുമായ ഇമ്രാന്‍ പ്രതാപ്ഗഡി എം. പി മുഖ്യാതിഥിയായി.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ദാറുല്‍ഹുദാ മാനേജിംഗ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി യു.വി.കെ മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷനായി. കര്‍ണാടക പി. സി. സി ജനറല്‍ സെക്രട്ടറി ഡി. കെ ബ്രിജേഷ്, കെപിസിസി ന്യൂനപക്ഷ സെല്‍ ചെയര്‍മാന്‍ ടി. എം സാകിര്‍ ഹുസെെൻ, എസ്.കെ.എസ്.എസ്.എഫ് ദേശീയ ജനറല്‍ സെക്രട്ടറി അസ്‌ലം ഫൈസി, തിരൂരങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി, എം.എസ്.എഫ് ദേശീയ അധ്യക്ഷന്‍ അഹമ്മദ് സാജു തുടങ്ങിയവര്‍ സംസാരിച്ചു.
ദാറുല്‍ഹുദായിലെയും സഹസ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കുന്ന സിബാഖ് ദേശീയ കലോത്സവത്തിന്റെ ഏഴാം പതിപ്പിനാണ് ആരംഭം കുറിച്ചിരിക്കുന്നത്. ‘ഫെസ്റ്റിവല്‍ ഓഫ് കള്‍ച്ചേഴ്‌സ്’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ സിബാഖ് അരങ്ങേറുന്നത്.
ഉച്ചക്ക് രണ്ട മണിക്ക് മമ്പുറം മഖാം സിയാറത്തോട് കൂടെ സിബാഖിന് തുടക്കമായി. മൂന്ന് മണിക്ക് ചെമ്മാട് ടൗണില്‍ നിന്നാരംഭിച്ച സിബാഖ് വിളംബര റാലി ദാറുല്‍ഹുദായുടെ മുപ്പതിലധികം സഹസ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ അകമ്പടിയോടുകൂടി വാഴ്‌സിറ്റി ക്യാമ്പസില്‍ സമാപിച്ചു.
രാത്രി നടന്ന ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ഡോ. യു. ബാപ്പുട്ടി ഹാജി എന്നിവരുടെ മഖാം സിയാറത്തിന് ദാറുല്‍ഹുദാ വൈസ് പ്രസിഡന്റും കോഴിക്കോട് ഖാസിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കി.
ദാറുല്‍ഹുദാ റൂബി ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പതാക ഉയര്‍ത്തി. സിബാഖിന്റെ ഔദ്യോഗിക പതാക ട്രഷറര്‍ കെ.എം സൈദലവി ഹാജി ഉയര്‍ത്തി.
ജനുവരി ഒന്നു മുതല്‍ പന്ത്രണ്ട് വരെ നീളുന്ന ദാറുല്‍ഹുദാ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സിബാഖ് ദേശീയ കലോത്സവം, അന്താരാഷ്ട്ര സെമിനാര്‍, സമാപന സനദ് ദാന സമ്മേളനം തുടങ്ങിയ പരിപാടികള്‍ വരും ദിവസങ്ങളില്‍ അരങ്ങേറും. ജനുവരി ആറിന് സമാപിക്കുന്ന സിബാഖ് ദേശീയ കലോത്സവത്തില്‍ ദാറുല്‍ഹുദായുടെ ഇരുപത്തിയഞ്ചിലധികം സംസ്ഥാനങ്ങളില്‍ നിന്നായി രണ്ടായിരത്തോളം മത്സരാര്‍ത്ഥികള്‍ അണിനിരക്കും.
സിബാഖ് 2025: വിളംബര റാലി ശ്രദ്ധേയമായി
തിരൂരങ്ങാടി: ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി ദേശീയ കലോത്സവം സിബാഖ് 2025 ൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സിബാഖ് വിളംബര റാലി ശ്രദ്ധേയമായി. മമ്പുറം മഖാം സിയാറത്തിന് ശേഷം ഉച്ചക്ക് മൂന്ന് മണിയോട് കൂടി ചെമ്മാട് ടൗണിൽ നിന്നാരംഭിച്ച റാലി ദാറുൽഹുദാ ക്യാമ്പസിൽ സമാപിച്ചു.
കേരളത്തിനകത്തും പുറത്തുമായി സ്ഥിതിചെയ്യുന്ന മുപ്പതിലധികം വരുന്ന ദാറുൽഹുദാ സഹ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ അണിയിച്ചൊരുക്കിയ റാലിയിൽ വിവിധ പ്രദേശങ്ങളിലെ ഇസ്ലാമിക സംസ്കാരങ്ങൾ പ്രമേയമായി.വ്യത്യസ്ത രാജ്യങ്ങളിലെ ഇസ്ലാമിക ആചാര അനുഷ്ഠാനങ്ങൾ, വേഷവിധാനങ്ങൾ എന്നിവ റാലിയിൽ പ്രദർശിപ്പിക്കപ്പെട്ടു.
ദാറുൽഹുദാ ക്യാമ്പസിൽ വൈസ് ചാൻസിലർ ഡോ. ബഹഉദ്ദീൻ മുഹമ്മദ് നദ്‌വിയുടെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനയോടെ റാലി സമാപിച്ചു. പതാക ഉയർത്തൽ കർമ്മത്തിന് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, ദാറുൽഹുദാ ട്രഷറർ കെ.എം സൈദലവി ഹാജി പുലിക്കോട് നേതൃത്വം നൽകി.
യു. ശാഫി ഹാജി ചെമ്മാട് , സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, ഹംസ ഹാജി മൂന്നിയൂർ, സി.കെ മുഹമ്മദ് ഹാജി, ഡോ. റഫീഖ് ഹുദവി കരിമ്പനക്കൽ, ജാഫർ ഹുദവി കൊളത്തൂർ, പി.കെ നാസർ ഹുദവി കൈപ്പുറം പങ്കെടുത്തു.