തിരൂരങ്ങാടി : തിരൂരങ്ങാടി ഗവ.താലൂക്ക് ആശുപത്രിയിൽ മരിച്ച മൂന്നിയൂർ കുണ്ടം കടവ് സ്വദേശി പാലത്തിങ്ങൽ അബൂ ബക്കർ മൗലവി എന്ന കുഞ്ഞിപ്പയുടെ (56) മൃ തദേഹത്തോട് ആശുപത്രി അധികൃതർ കാട്ടിയ അനാസ്ഥക്കെതിരെ ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് താലൂക്ക് കമ്മറ്റി മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ആശുപത്രിയിൽ മുമ്പ് ചികിൽസയിൽ കഴിഞ്ഞിരുന്ന അബൂബക്കറിന് വ്യാഴാഴ്ച പുലർച്ചെ വീട്ടിൽ വെച്ച് ശ്വാസതടസ്സം നേരിടുകയും ആശുപത്രിയിൽ എത്തിച്ച് – ബെഡിൽ കിടത്തി കൂടെയുണ്ടായിരുന്ന ആൾ ഒ.പി ടിക്കറ്റടുക്കുവാനും പോയി. ഡ്യൂട്ടി ഡോക്ടർ ക്യാബിനിൽ നിന്നും വരുവാൻ താമസിക്കുകയും ആ സമയത്ത് ആയതിനാൽ എല്ലാവരെയും വിളിച്ചുണർത്തി കൊണ്ടുവന്നപ്പോഴേക്കും രോഗി മരിച്ചിരുന്നു. വനിതാ ഡോക്ടർ കാഷ്വാലിറ്റിയിൽ എ ത്തിയപ്പോഴേക്കും അബൂബക്കർ മൗലവിയു ടെ മരണം സംഭവിച്ചതായി ബന്ധുക്കൾ പറ
ഞ്ഞു. സ്വഭാവിക മരണമായിട്ടും ഡോക്ടർ പൊലീസിലേക്ക് ഇൻ്റിമേഷൻ അയക്കുകയായിരുന്നു. സ്വഭാവിക മരണമാണെന്നും പരാതി ഒന്നുമില്ലെന്നും ഭാര്യയും സഹോദരൻമാരും പ റഞ്ഞിട്ടും ഡോക്ടർമാർ കേട്ടില്ലെന്ന് ബന്ധുക്കൾ കുറ്റപ്പെടുത്തി.
താലൂക്ക് ആശുപത്രിയെ തകർക്കാനുള്ള ശ്രമം ചില ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുകയാണ് പോസ്റ്റുമോർട്ടുമായി ബന്ധപ്പെട്ട സമാനമായ നിരവധി പരാതികൾ ഇതിനുമുമ്പും ഹോസ്പിറ്റലിനെതിരെ ഉയർന്നിട്ടുണ്ട്. ഇവിടെ ഒരു ഡോക്ടറെ പുറത്താക്കാൻ കാരണം കാണിക്കൽ നോട്ടീസ് പോലും കൊടുക്കാതെ തീരുമാനമെടുത്തിരുന്നുവെങ്കിലും ഇതുവരെയും നടപ്പിലാക്കിയിട്ടില്ല .ചില ബാഹ്യ ശക്തികളുടെ ഇടപെടലാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇന്ന് (04-01-2025 ശനി) രാവിലെ 11 മണിക്ക് താലൂക്ക് ആശുപത്രിക്ക് മുൻപിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കും. ധർണയിൽ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്നും ആരോഗ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷൻ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് പരാതി നൽകുമെന്നും തിരൂരങ്ങാടി താലൂക്ക് പ്രസിഡണ്ട് എം.സി.അറഫാത്ത് പാറപ്പുറം ജന.സെക്രട്ടറി ബിന്ദു അച്ചമ്പാട്ട് എന്നിവർ
അറിയിച്ചു.