തിരുരങ്ങാടി: മുന്നിയൂർ പടിക്കലിലെ വീട്ടിൽനിന്ന് ആറേമുക്കാൽ പവൻ തൂക്കം വരുന്ന സ്വർണാഭരണം മോഷണം പോയി. ഏകദേശം നാല് ലക്ഷത്തോളം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
മുന്നിയൂർ വെളിമുക്ക് പടിക്കലിലെ ചെക്കളങ്ങര വീട്ടിൽ സുഹ്റാബിയുടെ വീടിലാണ് മോഷണം നടന്നത്. അടുക്കള വാതിലിനോട് ചേർന്ന കുറ്റിയില്ലാത്ത ജനൽ വഴി കള്ളൻ അകത്തുകയറി വാതിലിന്റെ കുറ്റി തുറന്നാണ് മോഷണം നടത്തിയത്.
മോഷണത്തിൽ മക്കളുടെ മൂന്ന് പാദസരം, ഒന്നര വയസ്സുള്ള പേരക്കുട്ടിയുടെ ചെയിൻ, തണ്ട, കൈ ചെയിൻ എന്നിവയടക്കം ഉൾപ്പെടുന്നു. ചൊവ്വാഴ്ച പുലർച്ചെ 2.45ന് ശബ്ദം കേട്ട് സുഹ്റാബി ഉണർന്നപ്പോൾ, പർദ്ദപോലെയുള്ള വസ്ത്രം ധരിച്ച ഒരാൾ അടുക്കള ഭാഗത്തേക്ക് പോകുന്നത് കണ്ടതായി പറഞ്ഞു.
തിരുരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.