തേഞ്ഞിപ്പാലം : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തേഞ്ഞിപ്പലം മേഖലാ പണ്ഡിത ക്യാമ്പും പ്രാർത്ഥനാ സംഗമവും സമാപിച്ചു.
തലപ്പാറ ശാദി ലോഞ്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഗമം തേഞ്ഞിപ്പലം മേഖലാ സെക്രട്ടറി അബ്ദുള്ള അഹ്സനി ചെങ്ങാനി ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡൻ്റ് സയ്യിദ് ഹുസൈൻ ജമലുല്ലൈലി തങ്ങൾ അധ്യക്ഷം വഹിച്ചു.
സമസ്ത ചരിത്ര പഠനം എന്ന വിഷയത്തിൽ ഇബ്റാഹീം ബാഖവി മേൽമുറിയും ഇമാമത്ത് എന്ന വിഷയത്തിൽ വി പി എ തങ്ങൾ ആട്ടിരിയും ക്ലാസെടുത്തു.
മുഹമ്മദ് ബാഖവി, സയ്യിദ് ഹബീബ് തുറാബ് തങ്ങൾ തലപ്പാറ, സയ്യിദ് മുഹമ്മദ് ജമലുല്ലൈലി , സയ്യിദ് സൈനുൽ ആബിദ് തങ്ങൾ തലപ്പാറ, മൂസക്കോയ അഹ്സനി, ബശീർ അഹ്സനി തുടങ്ങിയവർ പങ്കെടുത്തു.
സയ്യിദ് ഹുസൈൻ ജമലുല്ലൈലി തങ്ങൾ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി.