എം ഡി എം എ യുമായി ഊരകം സ്വദേശികളായ രണ്ടുപേർ അറസ്റ്റിയിൽ
വേങ്ങര : എം.ഡി.എം.എ യുമായി രണ്ടുപേരെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു
മിനി ഊട്ടിയിൽ പരിശോധന നടത്തുന്നതിനിടെ ഊരകം സ്വദേശികളായ കല്ലേങ്ങൽപ്പടി വേരേങ്ങൽ മുഹമ്മദ് റാഫി (36)ഒകെ മുറി മരുതിൽ മുഹമ്മദ് ഷാഹിദ് (36)എന്നിവരാണ് പിടിയിലായത്
ഇവരിൽ നിന്ന് മൂന്ന് ഗ്രാം എം ഡി എം എ പിടിച്ചെടുത്തു
സഞ്ചാരികളെത്തുന്ന മിനി ഊട്ടിയിലേക്ക് വില്പനക്കായാണ് ലഹരി എത്തിച്ചതെന്ന് പോലീസ് പറഞ്ഞു
ഇരുവരെയും മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു
കേസിൽ തുടരാനേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു