പോപ്പുലർ ന്യൂസ് 5-ാം വാർഷികാഘോഷം ജനകീയ ഉത്സവമായി

വേങ്ങര : പോപ്പുലർ ന്യൂസ് അഞ്ചാം വാർഷികാഘോഷം വേങ്ങര വ്യാപാരഭവനിൽ സ്പാർക്സ് 2024 എന്ന പേരിൽ പ്രൗഢമായി ആഘോഷിച്ചു.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

പഴയകാല കലാകാരൻമാരുടെ ചിത്ര പ്രദർശനവും വിവിധ പ്രദേശങ്ങളിലെ പോപ്പുലർ ന്യൂസ് റിപ്പോർട്ടർമാർക്കുള്ള ഐഡി കാർഡ് വിതരണവും നടത്തിക്കൊണ്ട് ഞായറാഴ്ച (27/10/2024) രാവിലെ 11:00 മണിമുതൽ ആരംഭിച്ചു.

എം.പി ഹംസ, ഹംസ പൂഴിത്തറ, അസ്ജാൻ, സനീഫ്, നാസർ കൊളക്കാട്ടിൽ, ബ്രഷ് മാൻ മുഹമ്മദലി എന്നിവരുടെ സാന്നിധ്യത്തിൽ മാനുകുട്ടി (ദീപ്തി ഫോട്ടോഗ്രാഫർ) ഉദ്ഘാടന കർമ്മം നിർവഹിച്ചു.

വിവിധ ദേശങ്ങളിൽ നിന്നായി നിരവധി പേരാണ് ചിത്രപ്രദർശനം നേരിട്ട് കാണാനെത്തിയത്. വൈകുന്നേരം 4:00 മണിക്ക് വേങ്ങര വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് അബ്ദുൽ അസീസ് ഹാജി പക്കിയൻ ഉദ്ഘാടനം ചെയ്തു.

പ്രശസ്ത ഇൻഫ്ലുവൻസറും പൊലീസ് ഓഫീസറുമായ ശ്രീ. ഫിലിപ്പ് മമ്പാട്

ബോധവൽക്കരണ ക്ലാസ് നടത്തി. മാതാപിതാക്കളോടുള്ള കടമകളെ കുറിച്ച് പ്രതിപാദിച്ചു കൊണ്ട് തിങ്ങി നിറഞ്ഞ ജനസമൂഹത്തിന് അദ്ദേഹം നർമ്മങ്ങളിലൂടെ ഉപദേശ നിർദ്ദേശങ്ങൾ നൽകി.

 

മനാഫ് (അർജ്ജുൻ ലോറി ഉടമ), രഞ്ജിത് ഇസ്രായീൽ (രക്ഷാപ്രവർത്തകൻ) എന്നിവരെ ചടങ്ങിൽ പ്രത്യേകം അനുമോദിച്ചു. ‘വേങ്ങര എനിക്ക് അന്യ നാടല്ലെന്നും എൻ്റെ നാട്ടിൽ നിന്നും മൂന്ന് സഹോദരിമാരെ ഇങ്ങോട്ടാണ് കെട്ടിച്ചയച്ചതെന്നും മനാഫ് പറഞ്ഞു. ‘ജാതിമത ഭേതമന്യേ എന്നെയും മനാഫ്ക്കയേയും അന്നും ഇന്നും ചേർത്ത് പിടിച്ചവരാണ് മലപ്പുറത്തുകാർ എന്ന് രഞ്ജിത് ഇസ്രായീൽ പറഞ്ഞതോടെ സദസ്സ് ഗംഭീര കയ്യടി നൽകി.

 

സംഗീത – കലാരംഗത്തെ മികച്ച പ്രതിഭകൾ, സന്നദ്ധ സേന – ക്ലബ്ബുകൾ, പോപുലർ ന്യൂസ് അഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ സ്പാർക്സ് 2024 ക്വിസ് മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി. ഒന്നാം സമ്മാനമായ 5001 രൂപക്ക് ആയിശ ഒതുക്കുങ്ങലും രണ്ടാം സമ്മാനമായ 3001 രൂപക്ക് സഈദ വേങ്ങരയും മൂന്നാം സമ്മാനമായ 1501 രൂപക്ക് നൗഫൽ കോഴിച്ചെനയും അർഹരായി.

ചടങ്ങിൽ മുസ്‌തഫ കാപ്പൻ സ്വാഗതം പറഞ്ഞു. പോപ്പുലർ ന്യൂസ് ചീഫ് അഡ്മിൻ ഹംസ പൂഴിത്തറ അദ്ധ്യക്ഷത വഹിച്ചു.

ബെൻസീറ ടീച്ചർ (വേങ്ങര ബ്ലോക്ക്‌പഞ്ചായത്ത് പ്രസിഡന്റ്റ്), അബ്ദുൽ അസീസ് പി (ബ്ലോക്ക് മെമ്പർ), എ കെ സലീം (വേങ്ങര സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ), റഫീഖ് മെയ്തീൻ (വേങ്ങര 9-ാം വാർഡ് മെമ്പർ), സൈനുദ്ധീൻ ഹാജി (വേങ്ങര വ്യാപാരി വ്യവസായി ഏകോപന സമിതി), ഫ്യൂചർടെക് മാനേജർ മിദ്‌ലാജ് തുടങ്ങിയവർ ആശംസ അറിയിച്ചു. മീരാൻ വേങ്ങര നന്ദി പറഞ്ഞു.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *