തിരൂർ : കൂട്ടായിയിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിൽ യുവാവിനെ മുൻ വിരോധം വെച്ച് സംഘം ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടായി സ്വദേശിയായ കുപ്പന്റെ പുരക്കൽ സൈനുൽ ആബിദ് (31)നെയാണ് കഴിഞ്ഞദിവസം കൂട്ടായിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. അക്രമത്തിന് ഇരയായ യുവാവിൻറെ നീക്കങ്ങൾ മറ്റു പ്രതികൾക്ക് അറിയിച്ചു കൊടുക്കുകയും സംഘചേരുന്നതിന് മറ്റു സഹായങ്ങളും ചെയ്തുകൊടുത്ത ആളാണ് പിടിയിലായ പ്രതി. തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിലെ മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here