മലപ്പുറത്ത് അങ്കണവാടി കുട്ടികളുമായി വന്ന മിനി ബസ് അപകടത്തിൽപ്പെട്ടു
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
അംഗനവാടി കുട്ടികളുമായി മലമ്പുഴയിൽ പോയി മടങ്ങി വരുന്ന വഴി മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് വട്ടമലയിൽ മിനി ബസ്സു താഴ്ചയിലേക്ക് മറിഞ്ഞു നിരവധി ആളുകൾക്ക് പരിക്ക് പറ്റി.. ഇതിൽ അംഗൻവാടി കുട്ടികൾ അടക്കം 18 പേർ ഉണ്ടായിരുന്നു എന്നാണ് വിവരം ലഭിച്ചിട്ടുള്ളത്. 28 ഓളം വലിയ ആളുകളും ടീച്ചറും ആയയും അടക്കം ഉണ്ടായിരുന്നു.. നിരവധി അപകടങ്ങൾ നടന്ന സ്ഥലമാണ് വട്ടമല.. കുത്തനെയുള്ള ഇറക്കത്തിൽ ബസ് നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിയുകയായിരുന്നു. പ്രദേശവാസികളും നാട്ടുകാരുമാണ് ആദ്യം ഓടിയെത്തിയത്.. പരിക്കുപറ്റിയവരെ കരുവാരകുണ്ട് സ്വകാര്യ ആശുപത്രിയിലും തുടർന്ന് വണ്ടൂർ നിംസ് ഹോസ്പിറ്റലിലേക്കും മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല എന്ന വിവരമാണ് ഇന്നലെ ലഭിച്ചിട്ടുള്ളത്.. കരുവാരകുണ്ട് പോലീസ്, നാട്ടുകാര്, സന്നദ്ധ സംഘടനകൾ, പഞ്ചായത്ത് ഭാരവാഹികൾ എല്ലാവരും ഇന്നലെ ഹോസ്പിറ്റലിൽ എത്തിയിരുന്നു..