ഷവർമ കഴിച്ച രണ്ടരവയസുകാരി ഗുരുതരാവസ്ഥയില്‍; പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന്..
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
തിരൂരില്‍ ഷവർമ കഴിച്ച രണ്ടരവയസുകാരി ഗുരുതരാവസ്ഥയില്‍. തൂവക്കാട് കന്മനം സ്വദേശി റഫീഖിന്റെ മകള്‍ എമിലാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. പരാതി നല്‍കിയിട്ടും ബേക്കറിക്കെതിരെ ഭക്ഷ്യസുരക്ഷാ വിഭാഗം നടപടിയെടുത്തില്ലെന്ന് കുടുംബം.
കുട്ടിക്ക് ഷവർമ ദഹിക്കാത്തതാണ് പ്രശ്നമായതെന്നാണ് ബേക്കറിയുടമയുടെ വാദം. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുട്ടിക്ക് ഭക്ഷ്യവിഷബാധയേറ്റത്. തൂവക്കാട്ടെ ബേക്കറിയില്‍ നിന്ന് വാങ്ങിയ ഷവർമ കഴിച്ചതിന് പിന്നാലെ കുഞ്ഞ് ഛർദ്ദിക്കാൻ തുടങ്ങി. രാവിലെ തന്നെ കുഞ്ഞിനെ പുത്തനത്താണിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭക്ഷ്യവിഷബാധയാണെന്ന് പരിശോധനയില്‍ വ്യക്തമായതോടെ ഭക്ഷ്യസുരക്ഷാ വിഭാഗത്തില്‍ കുടുംബം പരാതി നല്‍കി. തുടർന്ന ഭക്ഷ്യസുരക്ഷാ വകുപ്പ് കടയടപ്പിച്ചെങ്കിലും അടുത്ത ദിവസം തന്നെ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങി. ഇത് സംബന്ധിച്ച് ആരാഞ്ഞപ്പോള്‍ ഓഫീസർ ഫോണ്‍ കട്ട് ചെയ്തുവെന്ന് കുഞ്ഞിന്റെ ഉമ്മ.
കോട്ടയ്‌ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞ് ആരോഗ്യനില വീണ്ടെടുത്തിട്ടില്ല. പരാതിയില്‍ തുടർ നടപടിയുണ്ടാകാത്തതിനെ തുടർന്ന പൊലീസിനെയും വിജിലൻസിനെയും കുടുംബം സമീപിച്ചിട്ടുണ്ട്.