നിർത്തിയിട്ട റോഡ് റോളറിൽ കാറിടിച്ചു എ ആർ നഗർ സ്വദേശി മരിച്ചു, കൂടെയുണ്ടായിരുന്ന ചെമ്മാട് സ്വദേശിക്ക് പരിക്ക്
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
കാസർകോട് മോഗ്രാൽ പുത്തൂരിൽ നിർത്തിയിട്ട റോഡ് റോളറിൽ കാർ ഇടിച്ചു കയറി ഏ ആർ നഗർ വി കെ പടി സ്വദേശി മരിച്ചു, ഒരാൾക്ക് പരിക്ക്. വി കെ പടി സ്വദേശി കുഞ്ഞാലൻ ഹാജിയുടെ മകൻ മെഹബൂബ് (32) ആണ് മരിച്ചത്. ചെമ്മാട് എം എൻ കോംപ്ലെക്സിൽ മൊബൈൽ ഷോപ്പ് ഉടമയാണ്. കൂടെയുണ്ടായിരുന്ന അമ്പലപ്പടി സ്വദേശി റിയാസിനെ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.