കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
മലപ്പുറം: മലപ്പുറം താനൂരിൽ 2 പ്ലസ് ടു വിദ്യാർഥികളെ കാണാതായതായി പരാതി. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ അശഷ്വതി, ഫാത്തിമ ഷഹദ എന്നീ വിദ്യാർഥികളെയാണ് കാണാതായത്.
ബുധനാഴ്ച പരീക്ഷയെഴുതാൻ പോയ വിദ്യാർഥികൾ സ്കൂളിലെത്തിയിട്ടില്ല. ഉച്ചയ്ക്ക് ശേഷം ഇവരെ കാണാതായെന്നാണ് വിവരം. ഇവർ ബുധനാഴ്ച പരീക്ഷ എഴുതിയിരുന്നില്ല.
താനൂരില്‍ രണ്ട് പ്ലസ്ടു വിദ്യാര്‍ഥിനികളെ കാണാതായി. ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന ഫാത്തിമ ഷഹദ, അശ്വതി എന്നിവരെയാണ് കാണാതായത്. ഇരുവരും സുഹൃത്തുക്കളാണ്. നിറമരുതൂര്‍ സ്വദേശി മംഗലത്ത് നസീറിന്റെ മകളാണ് ഷഹദ. താനൂര്‍ മഠത്തില്‍ റോഡ് സ്വദേശി പ്രകാശന്റെ മകളാണ് അശ്വതി.
ബുധനാഴ്ച സ്‌കൂളിലേക്ക് പരീക്ഷയ്ക്ക് വേണ്ടി പോയതാണ് ഇരുവരും. സ്‌കൂളിനടുത്ത കാന്റീന് മുമ്പിലാണ് അശ്വതിയെ പിതാവ് ബൈക്കില്‍ കൊണ്ടുവിട്ടത്. പിന്നീട് ഭക്ഷണം കഴിച്ചോ എന്ന് ഫോണില്‍ വിളിച്ച് അന്വേഷിച്ചിരുന്നു. കാന്റീനില്‍ ഭക്ഷണമില്ലാത്തതിനാല്‍ പുത്തന്‍തെരുവിലെ കടയില്‍ കഴിക്കാന്‍ പോകുന്നു എന്നും അശ്വതി വീട്ടുകാരെ അറിയിച്ചിരുന്നു.
പരീക്ഷയ്ക്ക് എത്താതിനുന്നതിനാല്‍ ടീച്ചര്‍ വീട്ടുകാരെ വിളിച്ച് തിരക്കുകയായിരുന്നു. അപ്പോഴാണ് രണ്ടുപേരും പരീക്ഷയ്ക്ക് വീട്ടില്‍ നിന്ന് പോയിട്ടുണ്ടെന്ന് അധ്യാപകരും അറിയുന്നത്. തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് പോലീസിനെ വിവരം അറിയിച്ചു. ഇതെല്ലാം നടക്കുന്നത് ബുധനാഴ്ച ഉച്ചയ്ക്കാണ്. ഉടനെ താനൂര്‍ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
കുട്ടികളെക്കുറിച്ച് വിവരം ലഭിക്കുന്നവർ ഈ 8848656388 നമ്പറിൽ അറിയിക്കുക