വിവാഹ മണ്ഡപത്തിൽ ജിലേബി തയാറാക്കുന്ന ടേബിളിന്റെ കാലിൽ തട്ടി ജിലേബി പാത്രത്തിലെ തിളച്ച എണ്ണ ദേഹത്തേക്ക് മറിഞ്ഞ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ഒതുക്കുങ്ങൽ കൊളത്തുപ്പറമ്പ് ചെറുപറമ്പിൽ ഹമീദിന്റെയും സൗദയുടെയും മകൾ ഷഹാനയാണ് മരിച്ചത് 24 വയസായിരുന്നു.
ഒതുക്കുങ്ങൽ: കഴിഞ്ഞ മാസമായിരുന്നു സംഭവം വേങ്ങര കണ്ണമംഗലത്തെ മണ്ഡപത്തിൽ വിവാഹത്തിന് ജിലേബി തയ്യാറാക്കി വച്ചിടത്ത് കുട്ടികളുടെ തിരക്കിൽ മേശയുടെ കാലിൽ തട്ടി ജിലേബി തയ്യാറാക്കുന്ന പാത്രത്തിലെ തിളച്ച എണ്ണ ഷഹാനയുടെ ശരീരത്തിലേക്ക് മറിയുകയും ഷഹാന അതിജീവിക്കുകയും ചെയ്തു 70% പൊള്ളലേറ്റ് ഗുരുതരമായ ഷഹാനയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്യുകയും ചികിത്സ കഴിഞ്ഞു പാതി മുറിവ് ഉണങ്ങി സുഖം പ്രാപിച്ചു വീട്ടിലേക്ക് വന്നതിനുശേഷം സംഭവിച്ച ദുരന്തത്തിന്റെ മാനസിക അസ്വസ്ഥത ഷഹാനയെ വല്ലാതെ തളർത്തിയിരുന്നു പിന്നീട് മാനസിക അസ്വസ്ഥത മൂർജിക്കുകയും കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്.
ഒതുക്കുങ്ങൽ ഇൻസൈറ്റ് അക്യുപഞ്ചർ അബ്ദുസലാമിന്റെ സ്റ്റാഫായി ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു ഷഹാന ഭർത്താവ് തേക്കിൻകാടൻ ഷഫീഖ്; അക്യുപഞ്ചർ സെന്ററിൽ വരുന്ന രോഗികളോട് വളരെ സൗമ്യമായും സൗഹൃദപരമായും കഴിഞ്ഞിരുന്ന ഷഹാനയുടെ പെരുമാറ്റം ഇതിനോടകം തന്നെ എല്ലാവരുടെയും മനസ്സിൽ കയറി പറ്റിയിരുന്നു ഷഹാനക്ക് സംഭവിച്ച അപകടവും മരണവും വല്ലാത്തൊരു ഷോക്കായിരുന്നു ഇവർക്കെല്ലാം
ഷഹനയുടെ മയ്യിത്ത് കാണാൻ വൻ ജനാവലിയായിരുന്നു വീട്ടിൽ കൂടിയത്; അവസാനമായി മയ്യിത്ത് കാണാൻ വന്നവരിൽ കാൽഭാഗം ആളുകൾക്ക് മാത്രമേ ഷഹനയുടെ മയ്യിത്ത് ഒരു നോക്ക് കാണാൻ കഴിഞ്ഞുള്ളൂ
ഞാൻ മരിച്ചാൽ എന്റെ മയ്യത്ത് വല്യുമ്മയുടെ കബറിനു അടുത്ത് മറവ് ചെയ്യണമെന്ന് സഹാന പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഉമ്മയുടെ നാടായ കൊളത്തൂർ പറമ്പ് ജുമാ മസ്ജിദിലാണ് മയ്യിത്ത് മറവ് ചെയ്തത്
പിതാവ്: സി.പി ഹമീദ്, മാതാവ്: സൗദ, ഭർത്താവ്: തേക്കിൻകാടൻ ഷഫീഖ്, മകൻ: ഷഹ് സാൻ, സഹോദരങ്ങൾ: സൽമാനുൽ ഫാരിസ്,ഫാത്തിമ സൻഹ.