മലപ്പുറം തിരുവാലിയിൽ റോഡരികിൽ ചത്തു വീണത് 17 വവ്വാലുകൾ; സാംപിളുകൾ പരിശോധനക്കയച്ചു

 

മലപ്പുറം: വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ. മലപ്പുറം തിരുവാലിയിലാണ് സംഭവം. കഴിഞ്ഞ ദിവസം റോഡരികിൽ 17 വവ്വാലുകളാണ് കൂട്ടത്തോടെ ചത്തു വീണത്. വവ്വാലുകളുടെ സാംപിളുകൾ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ‍്യൂട്ടിലേക്ക് അയച്ചു.

 

കനത്ത ചൂട് കാരണമാണ് വവ്വാലുകൾ ചത്തതെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികളാണ് വനംവകുപ്പ് ഉദ‍്യോഗസ്ഥരെ വിവരമറിയിച്ചത്.

 

തുടർന്ന് വനം വകുപ്പ്, വെറ്റിനറി, ആരോഗ‍്യവകുപ്പ് ഉദ‍്യോഗസ്ഥർ സ്ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്തു. വനം വകുപ്പ് ഉദ‍്യോഗസ്ഥരുടെ നിർദേശത്തെ തുടർന്ന് വവ്വാലുകളെ കുഴിച്ചു മൂടി.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *