ഡല്‍ഹിയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയില്‍ 4.0 രേഖപ്പെടുത്തി ഭൂചലനം പുലര്‍ച്ചെ 5.30തോടെ; ശക്തമായ പ്രകമ്പനമാണ് അനുഭവപ്പെട്ടതെന്ന് തലസ്ഥാന വാസികള്‍;

 

പരിഭ്രാന്തരായ ആളുകള്‍ തുറസായ സ്ഥലത്തേക്ക് മാറി; നാശനഷ്ടങ്ങളോ അത്യാഹിതങ്ങളോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല

 

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് നടുക്കി ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.0 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. പുലര്‍ച്ചെ 5.30 നാണ് ഡല്‍ഹിയില്‍ ഭൂചലനമനുഭവപ്പെട്ടത്. നിലവില്‍ അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡല്‍ഹിയുള്‍പ്പെടെ ഉത്തരേന്തയിലെമ്പാടും ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളു.

ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഡല്‍ഹിയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ശക്തമായ പ്രകമ്പനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ആളുകള്‍ തുറസായ സ്ഥലത്തേക്ക് മാറി. സോഷ്യല്‍ മീഡിയയിലും ഭൂചലനത്തെ കുറിച്ച് ആളുകള്‍ പോസ്റ്റു ചെയ്തു. ഡല്‍ഹി പോലീസിന്റെ എമര്‍ജന്‍സി നമ്പറുകളിലേക്കും ആളുകള്‍ തിരക്കി വിളിച്ചു കൊണ്ടിരുന്നു. രാഷ്ട്രീയ നേതാക്കള്‍ അടക്കം ഭൂചലനമാണോ ഉണ്ടായതെന്ന ആശങ്കയില്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളുമിട്ടിട്ടുണ്ട്.

ഡല്‍ഹിയില്‍ അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചിരിക്കുന്നത്. ഡല്‍ഹിയും സമീപ പ്രദേശങ്ങളും ഭൂകമ്പ സാധ്യതാ മേഖലയിലുള്‍പ്പെടുന്ന സ്ഥലങ്ങളാണ്.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *