തിരൂരങ്ങാടി : സർക്കാർ സ്പെ ഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നൽകാത്തതിനെത്തുടർന്ന് കൊടിഞ്ഞി പുല്ലാണി ഫൈ സൽ വധക്കേസ് കോടതി വിണ്ടും മാറ്റിവച്ചു. വിചാരണയ്ക്ക് തിയതി നിശ്ചയിക്കുന്നതിന് വേണ്ടി തിരൂർ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാവാനുള്ള തിയതിയാണ് ഓഗസ്റ്റ് 23ലേക്ക് നീട്ടിയത്.
തിയതി നിശ്ചയിക്കുന്നതിനും സർക്കാരിന്റെ ഉത്തരവിനുമായി ഇന്നലെയാണ് തിരൂർ അഡീഷ ണൽ ജില്ലാ സെഷൻസ് കോട തിയിൽ തിയതി നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ മാസം കേസ് പരിഗ ണിച്ചെങ്കിലും സർക്കാർ സ്പെ ഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാത്തതിനെത്തുടർന്ന് ഈ മാസം 26 ലേക്ക് മാറ്റിയതാ യിരുന്നു. ഇതാണ് വീണ്ടും മാറ്റിവച്ചത്. കേസിൽ ഫൈസലിൻ്റെ കു ടുംബത്തിനുവേണ്ടി അഭിഭാഷ കനായ ഫവാദ് പത്തുർ ആണ് ഹാജരായത്. അതേസമയം സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ ഫൈസലിൻ്റെ ഭാര്യ ജസ്ന ഇന്നലെ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു. കോ ഴിക്കോട്ടെ പ്രമുഖ അഭിഭാഷക രായ അഡ്വ. പി. കുമാരൻകുട്ടി,
അഡ്വ. കെ. സഫൽ എന്നിവരെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് ആവ ശ്യപ്പെട്ട് ജസ്ന മാസങ്ങൾക്ക് മുമ്പ് സർക്കാരിൽ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ഇതുവരെയും അനുകൂല മറുപടി ലഭിച്ചിട്ടില്ല.
അഡ്വ. പി. കുമാരൻകുട്ടിയെ ഒഴിവാക്കി മറ്റ് ഏതെങ്കിലും ഒരു അഭിഭാഷകനെ ആവശ്യ പ്പെട്ടാൽ ഉടൻ നിയമിച്ചു തരാ മെന്നാണ് സർക്കാർ നിലപാട്. ഇതേത്തുടർന്നാണ് ജസ്ന ഹൈക്കോടതിയിൽ പ്രമുഖ അഭിഭാഷകനായ എസ്. രാജീവ് മുഖേന ഹരജി നൽകിയത്.