ഗതാഗതക്കുരുക്കും പിഴയടയ്ക്കലും; സർവീസ് നിർത്തി വെക്കേണ്ടി വരുമെന്ന് ബസ്സുടമകൾ

കോഴിക്കോട് -പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറത്തും പെരിന്തൽമണ്ണയിലും തുടരുന്ന ഗതാഗതക്കുരുക്കും ഇതിനിടയിൽ ബസുകളുടെ ചിത്രമെടുത്ത് പിഴ ഈടാക്കുന്ന പോലീസ് നടപടിയുംമൂലം സർവീസ് നിർത്തി വെക്കേണ്ടിവരുമെന്ന് ബസ്സുടമകൾ.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

രണ്ടാഴ്ചയോളമായി അങ്ങാടിപ്പുറം ജങ്ഷൻ, പെരിന്തൽമണ്ണ ബൈപ്പാസ് ജങ്ഷൻ, ട്രാഫിക് ജങ്ഷൻ എന്നിവിടങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ്. ഇത് അങ്ങാടിപ്പുറത്തടക്കം പലപ്പോളും മണിക്കൂറുകൾ നീളുന്നു. കുരുക്കിനെത്തുടർന്ന് ഈ റൂട്ടിൽ സർവീസ് നടത്തുന്ന ബസിന് ദിവസം നാലും അഞ്ചും ട്രിപ്പുകൾ മുടങ്ങുന്ന സ്ഥിതിയാണ്.

കുരുക്കും സമയനഷ്ടവും മറികടക്കാൻ ശ്രമിക്കുന്ന ബസുകൾക്കും മറ്റും ഗതാഗതനിയമലംഘനത്തിന്റെ പേരിൽ പിഴ ചുമത്തുകയാണ് പോലീസ് ചെയ്യുന്നതെന്ന് ബസുടമകൾ പറയുന്നു. കുരുക്കിൽപ്പെടുന്ന ബസുകളടക്കമുള്ള വാഹനങ്ങളെ സുഗമമായി കടത്തിവിടുന്നതിനു പകരം ചിത്രമെടുത്ത് പിഴ ഇടുകയാണ് പോലീസ്.

ഓരോ ബസിനും നാലും അഞ്ചും പിഴകളാണ് ചുമത്തുന്നത്. പോലീസ് ഈ നില തുടരുകയാണെങ്കിൽ സർവീസ് നിർത്തിവെച്ചോ അല്ലാത്തരീതിയിലോ ബസുകാർ സമരത്തിന് തയ്യാറാകേണ്ടിവരുമെന്ന് ബസുടമ സംഘം സെക്രട്ടറി കെ. മുഹമ്മദലി ഹാജി അറിയിച്ചു.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *