അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക്: പരിശോധന കർശനമാക്കി

പെരിന്തൽമണ്ണ : ദേശീയ പാതയിൽ അങ്ങാടിപ്പുറം മേൽപാലത്തിന് സമീപത്തെ കുഴികൾ അടച്ചതിന് ശേഷമുളള ആദ്യ പകൽ ദിനം അങ്ങാടിപ്പുറത്തിന് ആശ്വാസം. ഇന്നലെ പകൽ അങ്ങാടിപ്പുറത്ത് കാര്യമായ ഗതാഗതക്കുരുക്ക് ഇല്ല.

ഗതാഗത കുരുക്കിന് ആക്കം കൂട്ടിയിരുന്ന അങ്ങാടിപ്പുറം മേൽപാലത്തിന് സമീപത്ത് റോഡിൽ രൂപപ്പെട്ട കുഴികൾ അടച്ചതാണ് ഗതാഗത കുരുക്ക് കുറയാന്‍ കാരണമായത്.
അതേ സമയം ഇന്നലെ അടച്ച കുഴികളിലെ ടാറിങ് അടർന്ന് പോകുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വീഡിയോയും കഴിഞ്ഞദിവസം കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിൽ ഇതിന്റെ ചിത്രങ്ങൾ പ്രചരിച്ചതോടെ പെരിന്തൽമണ്ണ ട്രാഫിക് പോലീസ് രംഗത്തെത്തുകയായിരുന്നു. എതിർദിശയിലൂടെ വരുന്ന എതിർദിശയിലൂടെ വരുന്ന ബസ് അടക്കമുള്ള എല്ലാ വാഹനങ്ങൾക്കും പോലീസ് പിഴ ചുമത്തുന്നുണ്ട്.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *