യുകെജി വിദ്യാർത്ഥി സ്കൂൾ വാഹനമിടിച്ച് മരിച്ച സംഭവം; ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

പാലക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് യുകെജി വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ സ്കൂൾ ബസിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.. നെല്ലിപ്പുഴ ഡിഎച്ച്എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥിനി ഹിബയാണ് സ്കൂളിൽ നിന്നും വന്നിറങ്ങിയ അതേ ബസ് ഇടിച്ച് മരിച്ചത്. തെങ്കര സ്വദേശി അലി അക്ബറിനെയാണ് മണ്ണാർക്കാട് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇതേ വാഹനത്തിൽ വീടിന് മുന്നിലെ സ്റ്റോപ്പിൽ വന്നിറങ്ങിയതായിരുന്നു ഹിബ. സ്കൂൾ വാഹനത്തിന് മുന്നിലൂടെ റോഡിൻ്റെ മറുവശം കടക്കുമ്പോഴായിരുന്നു അപകടം. കുട്ടി റോഡ് മുറിച്ച് കടക്കുന്നത് സ്കൂൾ ബസ് ഡ്രൈവറുടെ ശ്രദ്ധയിൽ പെടാത്തതാണ് അപകടത്തിന് ഇടയാക്കിയത്. അമ്മ എത്തും മുമ്പേ കുട്ടി മറുവശത്തേക്ക് കടക്കുകയായിരുന്നു. ഇതിനിടെ മുന്നോട്ടെടുത്ത ബസ് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

 

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *