കൊണ്ടോട്ടി:മാലിന്യം പൈപ്പ് ലൈനിലൂടെ ഓടയിലൊഴുക്കിയ കൊണ്ടോട്ടിയിലെ പ്രമുഖ ഹോട്ടലിനെതിരെ നടപടി. ദേശീയപാത ബൈപാസിലുള്ള സ്വകാര്യ ഹോട്ടല്‍ നഗരസഭ അധികൃതരെത്തി അടപ്പിച്ചു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
മലിനജലവും മാലിന്യവും ഓടയില്‍ ഒഴുക്കിയതിന് പിഴ ചുമത്തുമെന്നും കുറ്റകൃത്യത്തിന്റെ വ്യാപ്തി പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.
നഗരസഭാധ്യക്ഷ നിത ഷഹീറും സ്ഥലത്തെത്തിയിരുന്നു. നഗരത്തില്‍ നഗരസഭയുടെ നേതൃത്വത്തില്‍ ഓടകളുടെ സ്ലാബുകള്‍ തുറന്ന് നടക്കുന്ന ശുചീകരണ പ്രവൃത്തികള്‍ നടത്തുന്നതിനിടെയാണ് സംഭവം തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടത്.
ഹോട്ടലിനു മുന്നിലെ ടാങ്കില്‍നിന്ന് ഓടയിലേക്ക് പൈപ്പ് ലൈനുകള്‍ സ്ഥാപിച്ച നിലയിലായിരുന്നു. തൊഴിലാളികള്‍ നഗരസഭ അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സെക്രട്ടറിയും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.ഹോട്ടലില്‍നിന്ന് മാലിന്യം ഒഴുക്കുന്ന ഭാഗത്ത് വെള്ളം ഒഴിച്ചപ്പോള്‍ ഓടയിലെത്തുന്നത് സ്ഥിരീകരിച്ചതോടെയാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ നിർദേശം നല്‍കിയത്.ടാങ്കിന്റെ ഭാഗത്ത് മണ്ണ് നീക്കിയും പരിശോധന നടത്തി.