ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വെട്ടിക്കൊന്ന കേസിൽ ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിനെത്തുടർന്ന് ഒളിവിൽ പോയഅഞ്ച് ആർഎസ്എസ്സുകാരും പിടിയിൽ. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത രണ്ടു മുതൽ ആറു വരെ പ്രതികളായ വിഷ്ണു, അഭിമന്യു, സാനന്ദ്, അതുൽ, ധനേഷ് എന്നിവരെയാണ് പഴനിയിൽ നിന്നും മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തെ ഇവരുടെ ജാമ്യം ഡിസംബർ 11നു ഹൈക്കോടതി റദ്ദാക്കിയിരുന്നു. 17ന് ആലപ്പുഴ അഡിഷനൽ സെഷൻസ് കോടതി പ്രതികൾക്കായി വാറന്റ് പുറപ്പെടുവിച്ചു. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടു പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തിരുന്നു. ഇതിലെ ഒരാൾ കൊലക്കേസിലെ ഒന്നാം പ്രതിയുമായിരുന്നു.
ജാമ്യം റദ്ദാക്കിയ അഞ്ച് പ്രതികൾ ബീഭൽസമായ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 2021 ഡിസംബർ 18നു വൈകുന്നേരം ഏഴരയോടെ ആലപ്പുഴ മണ്ണഞ്ചേരിയിൽ വച്ചാണ് കെ എസ് ഷാനെ ആർഎസ്എസ്-ബിജെപി സംഘം ആക്രമിച്ചത്. ഷാനിനെ കൊല്ലാൻ ആയുധങ്ങളുമായി കാത്തുനിന്ന ഈ പ്രതികൾ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഷാനിനെ കാറിടിച്ച് വീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു.