ഹൈദരാബാദ്: കേരളത്തിലെ ശബരിമല ക്ഷേത്രത്തിലേക്ക് പോവുന്ന തീർത്ഥാടകർ വാവർ പള്ളി സന്ദർശിക്കരുതെന്ന് ഗോശാമഹലിലെ ബിജെപി എംഎൽഎ രാജാ സിങ്. പള്ളി സന്ദർശിക്കുന്നത് അശുദ്ധിയുണ്ടാക്കുമെന്നും മാലയിട്ടതിന്റെ ഗുണം ഇല്ലാതാവുമെന്നും രാജാസിങ് പറഞ്ഞു. തീർത്ഥാടകരെ വാവർ പള്ളിയിൽ എത്തിക്കാൻ ഗൂഡാലോചന നടക്കുന്നതായും എംഎൽഎ ആരോപിച്ചു. ഇതരസംസ്ഥാന തീർത്ഥാടകർക്ക് താമസിക്കാൻ പത്ത് ഏക്കർ സ്ഥലത്ത് കെട്ടിടങ്ങൾ നിർമിക്കാൻ കേരളസർക്കാരിന് ആന്ധ്ര-തെലങ്കാന മുഖ്യമന്ത്രിമാർ കത്തെഴുതണമെന്നും രാജാസിങ് ആവശ്യപ്പെട്ടു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here