എ .ആർ .നഗറിൽ വൻ കഞ്ചാവ് വേട്ട

തിരുരങ്ങാടി: എ.ആർ .നഗർ പഞ്ചായത്തിലെ സിദ്ധിക്കാബാദ് ,പുതിയത്ത് പുറായ എന്നിവിടങ്ങളിൽ എക്സൈസ് പാർട്ടി നടത്തിയ റെയ്ഡിൽ പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടറും പാർട്ടിയും രണ്ട് പേരിൽ നിന്നായി 3.200 കിലോ കഞ്ചാവ് പിടികൂടി.ഈ പ്രദേശങ്ങളിൽ വൻ കഞ്ചാവിന്റെ വിപണനം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ രണ്ടാഴ്ചയായി പരപ്പനങ്ങാടി എക്സൈസ് സംഘം രാത്രികാലങ്ങളിലും മറ്റും രഹസ്യ അന്വേഷണം നടത്തി വരികയായിരുന്നു.ഇന്നലെ രാത്രി 10മണിക്ക് പുതിയത്ത് പുറായ യിൽ വെച്ച് വാഹനത്തിൽ കടത്തിക്കൊണ്ടുവന്ന 2.100കിലോ കഞ്ചാവുമായി പൂക്കോട്ടൂർ അറവങ്കര സ്വദേശി കൊല്ലച്ചാട്ട് വീട്ടിൽ ശരത് (27 വയസ്സ്) എന്നയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ന് പുലർച്ചെ 12 മണിക്ക് സിദ്ധിഖാബാദ് സ്വദേശി പാലപ്പെട്ടി മുഹമ്മദ് എന്നയാളുടെ വീട്ടിൽ നിന്ന് 1.200 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. .വിപണിയിൽ ഏകദേശം 70,000 രൂപയോളം വിലവരുന്ന കഞ്ചാവാണ് എക്സൈസ് സംഘം കണ്ടെടുത്തത്.ഈ കേസുകളെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുന്നതായും കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട് എന്നും പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ ഷനൂജ്. ടി.കെ അറിയിച്ചു.എക്സ്സൈസ് ഇൻസ്‌ക്ടർ ടി കെ ഷനൂജ്,അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പ്രദീപ്കുമാർ .കെ, പ്രിവൻ്റീവ് ഓഫീസർഓഫീസർ പി .ബിജു,സിവിൽ എക്സൈസ് ഓഫീസർമാരായ ദിദിൻ എം.എം., അരുൺ.പി ,രാഹുൽരാജ് .പി .എം ,ജിഷ്നാദ് . എം ,വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സിന്ധു പട്ടേരി വീട്ടിൽ, ഐശ്വര്യ.വിഎന്നിവരാണ് കേസെടുത്ത പാർട്ടിയിൽ ഉണ്ടായിരുന്നത്.പ്രതികളെ കോടതി റിമാന്റ് ചെയ്തു.

റിപ്പോർട്ട്:- അഷ്റഫ് കളത്തിങ്ങൽ പാറ

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *