തിരൂർ : മാർക്കറ്റിലെ ഷോപ്പിന്റെ ഡോർ പൊളിച്ച് മോഷണം നടത്തിയ കേസിൽ കോഴിക്കോട് സ്വദേശികളായ രണ്ടുപേരെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. ലക്ഷദ്വീപ് സ്വദേശിയും ബേപ്പൂരിൽ താമസക്കാരനുമായ നെടു നീലം വീട്ടിൽ മുഹമ്മദ് റാസി(21) കരുവാൻതിരുത്തി തയ്യിൽ വീട്ടിൽ വിശ്വജിത്ത്(21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബർ 19 തീയതി രാത്രിയിലാണ് പ്രതികൾ ഷോപ്പിന്റെ ഡോർ പൊളിച്ച് സിസിടിവി ക്യാമറകൾ തകർത്തു മേശയിൽ സൂക്ഷിച്ചിരുന്ന 50,000 രൂപ കളവ് ചെയ്തു കൊണ്ടു പോയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here