ഈ മാസം 27 മുതല്‍ സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് റേഷന്‍ വ്യാപാരി സംയുക്ത സമിതി. റേഷന്‍ വ്യാപാരികളുടെ വേതനം പരിഷ്‌കരിക്കുക, കമ്മീഷന്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നിയിച്ചാണ് സമരം. പലതവണ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അവഗണന തുടരുന്ന സാഹചര്യത്തിലാണ് കടകള്‍ അടച്ചിടാന്‍ തീരുമാനിച്ചതെന്ന് സമിതി പറയുന്നു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
റേഷന്‍ വ്യാപാരികള്‍ പലതവണ കടയപ്പ് സമരം അടക്കം നടത്തിയതാണ്. ഇതേതുടര്‍ന്ന് പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ഒരു സമിതിയെയും നിയോഗിച്ചു. എന്നാല്‍ ഈ സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും റേഷന്‍ വ്യാപാരി സംയുക്ത സമിതി വ്യക്തമാക്കി.