‘റിസർവ് ബാങ്കിന്റെ 50 ലക്ഷം രൂപയുടെ ഗിഫ്റ്റ് വൗച്ചർ’; മലപ്പുറം സ്വദേശിക്ക് നഷ്ടമായത് 20 ലക്ഷം രൂപ.

‘റിസർവ് ബാങ്കിന്റെ 50 ലക്ഷം രൂപയുടെ ഗിഫ്റ്റ് വൗച്ചർ’; മലപ്പുറം സ്വദേശിക്ക് നഷ്ടമായത് 20 ലക്ഷം രൂപ.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

 

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ തട്ടിപ്പ്. മലപ്പുറം സ്വദേശിക്ക് 20 ലക്ഷം രൂപ നഷ്ടമായി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ നടന്ന തട്ടിപ്പിലൂടെ താൻ കബളിപ്പിക്കപ്പെട്ടതായി കാണിച്ച് വ്യക്തി സൈബർ പോലീസിൽ പരാതി നൽകി.

 

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 50 ലക്ഷം രൂപയുടെ ഗിഫ്റ്റ് വൗച്ചർ താങ്കൾക്ക് സമ്മാനമായി ലഭിച്ചിട്ടുണ്ട്, ആശംസകൾ എന്നാണ് തട്ടിപ്പ് സംഘം പറഞ്ഞത്. ശേഷം സമ്മാനത്തിൻ്റെ വൗച്ചർ ഫോണിലേക്ക് അയച്ച് നൽകുകയും സമ്മാനം ലഭിക്കുന്നതിനായി നൽകിയിരിക്കുന്ന വാട്സ്ആപ്പ് ലിങ്ക് ഉപയോഗിക്കാനും ആവശ്യപ്പെട്ടു.

 

വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമായി കഴിഞ്ഞാൽ ജിഎസ്‌ടി അടയ്ക്കണമെന്ന നിർദേശമാണ് അടുത്തതായി ലഭിച്ചത്. ശേഷം വ്യാജ അക്കൗണ്ടുകളിലേക്ക് പണം കൈമാറാൻ ആവശ്യപ്പെടുന്നതാണ് രീതി. പല കാരണങ്ങൾ പറഞ്ഞ് കൂടുതൽ പണം ആവശ്യപ്പെട്ടു.

 

എന്നാൽ എന്തുകൊണ്ടാണ് വേണ്ടത്ര ബോധവത്കരണം നൽകിയിട്ടും ആളുകൾ ഇത്തരം ചതിക്കുഴികളിൽ വീഴുന്നത് എന്നതിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് പറയുന്നു. പെട്ടെന്ന് പണക്കാരാകാം എന്ന ചിന്തയാണ് പലരെയും തട്ടിപ്പിന് ഇരയാക്കുന്നതെന്നും പോലീസ് വ്യക്തമാക്കി.

 

ഡിജിറ്റൽ അറസ്റ്റിൻ്റെ പേരിൽ തട്ടിപ്പ് നടത്തി പണം കവരുന്ന സംഘങ്ങളും സൈബറിടത്ത് സജീവമാണ്.

 

സമ്മാനങ്ങളുടെ പേരിലുള്ള വ്യാജ സന്ദേശങ്ങൾ വിശ്വസിക്കരുത്.സമ്മാനങ്ങൾക്ക് നികുതി അടയ്ക്കേണ്ടെന്നും പോലീസ് പറയുന്നു.

 

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *