മൈലപ്പുറം : കടലുണ്ടിപ്പുഴയില്‍ മലപ്പുറം നൂറാടിപാലത്തില്‍ നിന്നും വെള്ളത്തിലേക്ക് ചാടിയ യുവാവിനെ കാണാതായി. ഇന്നലെ രാവിലെ 10 ഓടെയാണ് സംഭവം. കൊണ്ടോട്ടി മുസ്‌ലിയാരങ്ങാടി സ്വദേശി വിപിന്‍ (27) ആണ് പുഴയില്‍ ചാടിയത്. ഇയാളുടേതെന്ന് കരുതുന്ന ബൈക്കും ചെരുപ്പും മൊബൈല്‍ ഫോണും പാലത്തിന് സമീപത്തുനിന്നും കിട്ടിയിട്ടുണ്ട്. ഈ ഫോണിലേക്ക് ഭാര്യയുടെ കോള്‍ വന്നത് ആളെ തിരിച്ചറിയാന്‍ സഹായകമായി.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
പാലത്തില്‍ നിന്നും ഒരാള്‍ പുഴയില്‍ ചാടുന്നതും ഒഴുക്കില്‍പെട്ടുപോവുന്നതും നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. മലപ്പുറം, പെരിന്തല്‍മണ്ണ, മഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ഇന്നലെ രാത്രി വരെ തുടര്‍ന്ന തിരച്ചില്‍ ഇന്ന് വീണ്ടും ആരംഭിച്ചു.
പുഴയില്‍ നല്ലതോതില്‍ വെള്ളവും ഒഴുക്കുമുണ്ട്. പാലത്തിന് താഴെ നിന്നും ഇരുന്നൂറ് മീറ്ററോളം ദൂരത്തിലാണ് ഇന്നലെ തിരച്ചില്‍ നടത്തിയത്. പുഴക്ക് ഇരുവശങ്ങളിലും വള്ളിച്ചെടികളും കാടും മൂടിയ അവസ്ഥയാണ്. ഇവിടങ്ങളില്‍ കുടുങ്ങി കിടക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്