കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോ​ഗം നിയന്ത്രിക്കാൻ ഡി-അഡിക്ഷൻ സെ​ന്റർ; ഡി-ഡാഡ് സെന്‍റർ പ്രവർത്തനമാരംഭിച്ച് കേരള പോലീസ്

തിരുവനന്തപുരം: കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രണ വിധേയമാക്കാൻ ഡി- അഡിക്ഷൻ സെന്റർ. ഡിജിറ്റൽ അഡിക്ഷനും അതുമായി ബന്ധപ്പെട്ട മാനസിക പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി കേരളാ പോലീസിന്റെ സോഷ്യൽ പോലീസിംഗ് ഡിവിഷനാണ് ഡിജിറ്റൽ ഡി- അഡിക്ഷൻ സെന്റർ ആരംഭിച്ചത്.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

ഡി-ഡാഡ് സെന്ററെന്നാണ് ഇതിന് നൽകിയിരിക്കുന്ന പേര്. 18 വയസ്സിൽ താഴെയുള്ള കുട്ടികളെ സൗജന്യ കൗൺസിലിംഗിലൂടെ ഡിജിറ്റൽ അഡിക്ഷനിൽ നിന്നും മുക്തമാക്കുകയും സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തെ കുറിച്ച് മാതാപിതാക്കൾക്കുൾപ്പടെ ബോധവത്ക്കരണം നടത്തുകയുമാണ് ഡി-ഡാഡ് സെന്ററിലൂടെ ചെയ്യുന്നത്.കൊച്ചി സിറ്റിയിൽ മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ ഓഫീസ് കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് പ്രധാന സെന്റർ പ്രവർത്തിക്കുന്നത്. നഗര പരിധിയിൽ നിന്നും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ സെൻട്രൽ പോലീസ് സ്റ്റേഷനോട് ചേർന്ന് ഒരു സബ് സെന്റററും ആഴ്ച്ചയിൽ രണ്ട് ദിവസം എന്ന ക്രമത്തിൽ പ്രവർത്തിച്ചുവരുന്നു.രണ്ട് സെന്ററുകളിലും സൈക്കോളജിസ്റ്റിന്റെ സേവനം പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകീട്ട് 05 മണി വരെ ലഭ്യമാണ്. കൊച്ചി സിറ്റി പോലീസിന്റെ ഈ സേവനം ഉപയോഗപ്പെടുത്തുന്നതിനായി ഡി-

ഉപയോഗപ്പെടുത്തുന്നതിനായി ഡി- ഡാഡ് സെന്ററിലെ ഫോൺ നമ്പരിൽ (9497975400) വിളിച്ച് അപ്പോയിൻമെന്റ് എടുക്കാവുന്നതാണ്.2023 ജനുവരിയിൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ഇതുവരെ 144 കുട്ടികൾക്ക് കൗൺസിലിംഗ് സേവനം നൽകുന്നതിനും, സമൂഹത്തിന്റെ വിവിധ മേഖലകളിലായി 42 ഓളം ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനും സാധിച്ചിട്ടുണ്ട്.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *